- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വാൾമാർട്ടിൽ പോകുമ്പോൾ ഇനി വിസാ കാർഡുകൾ കൊണ്ടുപോകേണ്ട; വാൾമാർട്ട് കാനഡ ഇനി മുതൽ വിസാ കാർഡുകൾ സ്വീകരിക്കില്ല
ടൊറന്റോ: വിസാ കാർഡുകൾ സ്വീകരിക്കുന്ന നടപടി ഇനി മുതലില്ലെന്ന് വാൾമാർട്ട് കാനഡ വ്യക്തമാക്കി. വാൾമാർട്ടുമായി ഉണ്ടായിരുന്ന ഉടമ്പടി നടപ്പാക്കാൻ ക്രെഡിറ്റ് കാർഡ് കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് ഇനി മുതൽ വിസാ കാർഡുകൾ സ്വീകരിക്കേണ്ടതില്ലെന്ന് വാൾമാർട്ട് തീരുമാനിച്ചത്. വിസാ കാർഡ് പർച്ചേസുകൾക്ക് ഈടാക്കി വന്നിരുന്ന ഫീസ് താങ്ങാൻ പറ്റാത്തതാണെന്നു കാട്ടി കമ്പനി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ജൂലൈ 18 മുതൽ തണ്ടർ ബേയിലുള്ള വാൾമാർട്ട് സ്റ്റോറിൽ നിരോധനം നടപ്പാക്കുമെന്നും പിന്നീട് രാജ്യമെമ്പാടുമുള്ള വാൾമാർട്ട് സ്റ്റോറുകളിൽ തീരുമാനം നടപ്പിലാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. ഓരോ വർഷവും വാൾമാർട്ട് വിസാ ക്രെഡിറ്റ് കാർഡ് ഫീസ് ഇനത്തിലായി 100 മില്യൺ ഡോളർ അടച്ചു വരികയാണ്. റീട്ടെയ്‌ലർമാരിൽ നിന്നും എല്ലാ ക്രെഡിറ്റ് കാർഡ് കമ്പനികളും ഫീസ് ഈടാക്കാറുണ്ട്. ഒരു ശതമാനം മുതൽ 2.5 ശതമാനം വരെയാണ് ചാർജ്. വിസാ, മാസ്റ്റർകാർഡുകൾ ഉപയോഗിക്കുന്ന കാർഡുകളുടെ ടൈപ്പ് അനുസരിച്ചാണ് ചാർജ് ഈടാക്കുക. അതേസമയം അമേരിക്കൻ എക്സ്‌പ്രസ് ആകട്ടെ ഫ്
ടൊറന്റോ: വിസാ കാർഡുകൾ സ്വീകരിക്കുന്ന നടപടി ഇനി മുതലില്ലെന്ന് വാൾമാർട്ട് കാനഡ വ്യക്തമാക്കി. വാൾമാർട്ടുമായി ഉണ്ടായിരുന്ന ഉടമ്പടി നടപ്പാക്കാൻ ക്രെഡിറ്റ് കാർഡ് കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് ഇനി മുതൽ വിസാ കാർഡുകൾ സ്വീകരിക്കേണ്ടതില്ലെന്ന് വാൾമാർട്ട് തീരുമാനിച്ചത്.
വിസാ കാർഡ് പർച്ചേസുകൾക്ക് ഈടാക്കി വന്നിരുന്ന ഫീസ് താങ്ങാൻ പറ്റാത്തതാണെന്നു കാട്ടി കമ്പനി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ജൂലൈ 18 മുതൽ തണ്ടർ ബേയിലുള്ള വാൾമാർട്ട് സ്റ്റോറിൽ നിരോധനം നടപ്പാക്കുമെന്നും പിന്നീട് രാജ്യമെമ്പാടുമുള്ള വാൾമാർട്ട് സ്റ്റോറുകളിൽ തീരുമാനം നടപ്പിലാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ഓരോ വർഷവും വാൾമാർട്ട് വിസാ ക്രെഡിറ്റ് കാർഡ് ഫീസ് ഇനത്തിലായി 100 മില്യൺ ഡോളർ അടച്ചു വരികയാണ്. റീട്ടെയ്‌ലർമാരിൽ നിന്നും എല്ലാ ക്രെഡിറ്റ് കാർഡ് കമ്പനികളും ഫീസ് ഈടാക്കാറുണ്ട്. ഒരു ശതമാനം മുതൽ 2.5 ശതമാനം വരെയാണ് ചാർജ്. വിസാ, മാസ്റ്റർകാർഡുകൾ ഉപയോഗിക്കുന്ന കാർഡുകളുടെ ടൈപ്പ് അനുസരിച്ചാണ് ചാർജ് ഈടാക്കുക. അതേസമയം അമേരിക്കൻ എക്സ്‌പ്രസ് ആകട്ടെ ഫ്‌ലാറ്റ് ഫീ ആണ് ചാർജായി ഈടാക്കുന്നത്.
ഉയർന്ന ക്രെഡിറ്റ് കാർഡ് ഫീസ് ഈടാക്കുന്നതു മൂലം ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിൽ വീഴ്ച പറ്റുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഇനി മുതൽ വിസാ കാർഡ് സ്വീകരിക്കുന്നത് വിലക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. കാനഡയിൽ മൊത്തം 370 സ്റ്റോറുകളാണ് വാൾമാർട്ടിന് ഉള്ളത്.
അതേസമയം വാൾമാർട്ട് കമ്പനിക്ക് ഈ വർഷത്തെ ആദ്യപാദത്തിൽ 7.8 ശതമാനം നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.