വാത്സിങ്ഹാം: യുകെ മലങ്കര കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20–ാം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് വാത്സിങ്ഹാം ചെറിയ പള്ളിയിൽ നിന്നും Slippet ചാപ്പലിലേക്കുള്ള തീർത്ഥയാത്രയോടുകൂടി തിരുകർമ്മങ്ങൾ ആരംഭിച്ചു. ഫാ. ദാനിയേൽ കുളങ്ങരയുടെയും ഫാ. ജോസഫിന്റെയും നേതൃത്വത്തിൽ ആഘോഷമായ കുർബാന നടന്നു.

പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥതയിൽ ക്രിസ്തീയ മൂല്യങ്ങളിൽ ജീവിക്കാൻ ഫാ. ദാനിയേൽ കുളങ്ങര വിശ്വാസികളെ ആഹ്വാനം ചെയ്യുകയും തിരുകർമ്മങ്ങളിൽ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

മോൺ. ജോൺ Armitage മലങ്കര കത്തോലിക്ക സഭയുടെ 85–ാം മത് പുനരൈക്യ വാർഷികത്തിന് ആശംസ അർപ്പിക്കുകയും മലങ്കര കത്തോലിക്ക സഭയുടെ യുകെയിലെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയുണ്ടായി.

തീർത്ഥാടകർക്കുള്ള ഉച്ചഭക്ഷണം സംഘാടകർ ക്രമീകരിച്ചിരുന്നു. വരും വർഷം വീണ്ടും കാണാമെന്നുള്ള പ്രാർത്ഥനയോടെ വിശ്വാസികൾ വാത്സിങ്ഹാമിൽ നിന്ന് പിരിഞ്ഞു.