നീലച്ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹരമായി മാറി പിന്നീട് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്നവർ ഇനി ഒന്നു ശ്രദ്ധിക്കണം. എച്ച്‌ഐവി പരിശോധന നടത്തിയാൽ മാത്രമേ തനിക്കൊപ്പം അഭിനയിക്കാൻ അനുവദിക്കൂ എന്ന ശാഠ്യത്തിലാണ് സണ്ണി ലിയോൺ.

ഇഴുകിച്ചേർന്ന് തന്നോടൊപ്പം വിവിധ നടന്മാർ അഭിനയിക്കുന്നത് തനിക്ക് പാരയാകരുതെന്ന തീരുമാനത്തിലാണ് സണ്ണി. താരങ്ങൾ എച്ച്‌ഐവി പരിശോധന നടത്തിയതിന് തെളിവു നൽകിയാലേ താൻ അഭിനയിക്കാൻ കരാർ ഒപ്പിടൂ എന്നാണ് സണ്ണി പറയുന്നത്.

ബോളിവുഡിൽ സണ്ണിയുടെ ആദ്യ ചിത്രമായ 'ജിസം 2'ലെ സഹതാരങ്ങളായ രൺദീപ് ഹൂഡയോടും അരുണോദയ് സിങ്ങിനോടും മെഡിക്കൽ റിപ്പോർട്ട് കാണിക്കാൻ സണ്ണി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പുതുമുഖ താരങ്ങളോടും അധികം അറിയപ്പെടാത്ത താരങ്ങളോടുമൊപ്പം അഭിനയിക്കാൻ തുടങ്ങിയതോടെ സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് താരം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബർ ഈ വാർത്ത നിഷേധിച്ചു. സണ്ണി അത്തരത്തിലൊരു തീരുമാനവുമെടുത്തിട്ടില്ലെന്ന് ഡാനിയൽ വെബ്ബർ അറിയിച്ചുവെന്നാണ് സൂചന.