- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസൽ ഗഫൂർ നൽകിയ ഹർജി തള്ളി; കോളേജ് സ്ഥാപിച്ചത് വഖഫ് ഭൂമിയിൽ; നടക്കാവ് എംഇഎസ് വനിത കോളേജ് ഒഴിപ്പിക്കാൻ ട്രിബ്യൂണൽ ഉത്തരവ്
കോഴിക്കോട്: വഖഫ് ഭൂമിയിൽ സ്ഥാപിച്ച എംഇഎസിന്റെ കോളേജ് ഒഴിപ്പിക്കാൻ വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവ്. കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാനാണ് ഉത്തരവ്. 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്നാണ് ഉത്തരവ്. എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്.
2017 മുതൽ ആരംഭിച്ച നിയമ പോരാട്ടമാണ് ഒടുവിൽ എംഇഎസിന് എതിരായ വിധിയിൽ എത്തി നിൽക്കുന്നത്. വഖഫ് ഭൂമിയിൽ അനധികൃതമായാണ് കോളജ് നടത്തിയിരുന്നത് എന്ന വഖഫ് ബോർഡ് സിഇഒ നൽകിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോർഡിന്റെ വാദം ട്രിബ്യൂണൽ അംഗീകരിച്ചു.
കോളജ് പ്രവർത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്നും വിലയിരുത്തിയുമാണ് ഉത്തരവ് ഇറക്കിയത്.എന്നാൽ കോളജ് പ്രവർത്തിക്കുന്ന ഭൂമി 50 വർഷത്തേക്ക് പാട്ടത്തിന് എടുത്തതാണ് എന്നാണ് എംഇഎസ് ട്രിബ്യൂണലിൽ ഉയർത്തിയ വാദം.
എന്നാൽ വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാൻ കഴിയില്ലെന്ന വാദയമായിരുന്നു ബോർഡ് നടത്തിയത്.കോളേജ് പ്രവർത്തിക്കുന്ന ഭൂമി എംഇഎസ് 45 ദിവസത്തിനുള്ളിൽ ഭൂമി ഒഴിഞ്ഞില്ലെങ്കിൽ ഒഴിപ്പിക്കാനും ട്രിബ്യൂണൽ ഉത്തരവിൽ അനുമതി നൽകി.
മറുനാടന് മലയാളി ബ്യൂറോ