- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.സി.സി. പരേഡിൽ ശരണം വിളിയോ?; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലെ വിവാദം; വിശദീകരണവുമായി ഡി.ബി കോളേജ് അധികൃതർ; പ്രിൻസിപ്പാൾ നൽകുന്ന വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന ശരണം വിളിച്ചുകൊണ്ടുള്ള എൻ.സി.സി. പരേഡിന്റെ വീഡിയോയിൽ വിശദീകരണവുമായി ശാസ്താംകോട്ട ഡി.ബി കോളേജ് അധികൃതർ. സംഭവത്തിൽ ഡി.ബി കോളേജിനോ കോളേജിലെ വിദ്യാർത്ഥികൾക്കോ പങ്കില്ലെന്ന് പ്രിൻസിപ്പാൾ ഡോ.ബി. ബീന പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൾ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എൻ.സി.സി പരേഡ് എന്ന തരത്തിൽ ശരണം വിളിച്ചുകൊണ്ടുള്ള എൻ.സി.സി പരേഡിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ഒരു കോളേജിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്ന സംശയത്തോടെയാണ് പലരും ഈ വീഡിയോ പങ്കുവെച്ചത്. അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോളേജ് അധികൃതരുടെ പ്രതികരണം.
'പുറത്ത് നിന്നുള്ള ഒരു കോളേജിലെ വിദ്യാർത്ഥികൾ ഏഴ് ദിവസം ഇവിടെ ക്യാമ്പ് നടത്തിയിരുന്നു. ആ ക്യാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ക്യാമ്പിന് വേദിയൊരുക്കുക മാത്രമാണ് കോളേജ് ചെയ്തിട്ടുള്ളത്. ഡി.ബി കോളേജിലെ എൻ.സി.സി വിഭാഗത്തിനോ ബന്ധപ്പെട്ട അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ പ്രചരിക്കുന്ന വീഡിയോയിൽ പങ്കില്ല.
പരേഡിൽ ശരണം വിളിച്ചോ എന്ന കാര്യത്തിലും ഉറപ്പ് ലഭിച്ചിട്ടില്ല. ശരണം വിളിച്ചുകൊണ്ട് പരേഡ് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നാണ് ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോൾ ലഭിച്ച വിശദീകരണം. സാധാരണ രീതിയിൽ എൻ.സി.സി പരേഡുകളിൽ ഇത്തരണം ശരണം വിളികളോ നാടൻ പാട്ടുകളോ ഉപയോഗിക്കാറുണ്ട്. അത് പരേഡിന്റെ താളത്തിന് വേണ്ടിയാണെന്നാണ് എൻ.സി.സി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിശദീകരണം' ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. ബീന പറഞ്ഞു.
വീഡിയോ ഫേക്കാണെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് പ്രസ്തുത വീഡിയോയിലുള്ളത് ഡി.ബി കോളേജിലെ വിദ്യാർത്ഥികളല്ല എന്ന വിശദീകരണവുമായി കോളേജ് അധികൃതർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കോളേജിൽ എൻ.സി.സി ചുമതലയുള്ള അദ്ധ്യാപകൻ മധുവും സംഭവത്തിൽ കോളേജിനോ കോളേജിലെ എൻ.സി.സി വിഭാഗത്തിനോ പങ്കില്ലെന്ന് വിശദമാക്കിയിരുന്നു.
അതേസമയം 'സ്വാമിയോ ശരണമയ്യപ്പാ' എന്നത് ഇന്ത്യൻ ആർമിയുടെ ബ്രഹ്മോസ് റജിമെന്റ് 'വാർക്രൈ' അഥവാ സൈനിക യൂണിറ്റുകളുടെ മുദ്രാവാക്യമായി ഉപയോഗിക്കാറുണ്ട്. ശരണം വിളിക്കു പുറമെ ജയ്ശ്രീരാം, കാളികാ മാതാ കീ ജയ്, ദുർഗ മാതാ കീ ജയ് തുടങ്ങി നിരവധി മുദ്രാവാക്യങ്ങളും ഇന്ത്യയിലെ വിവിധ സൈനിക യൂണിറ്റുകൾ അവരുടെ 'വാർക്രൈ' ആയി ഉപയോഗിച്ചു വരുന്നുണ്ട്.