ദോഹ: ഹൃസ്വ സന്ദർശനാർഥം ദോഹയിൽ എത്തിയ സി. പി. ഐ. എം സംസ്ഥാന സെക്രട്ടറിയും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സംസ്‌കൃതി പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, പ്രസിഡന്റ് എ. കെ. ജലീൽ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.