- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ പോയാൽ നമ്മുടെ ഭൂമിക്ക് അധികം ആയുസുണ്ടാകില്ല; 15,000 ലോക ശാസ്ത്രജ്ഞന്മാർ ഒരുമിച്ച് മനുഷ്യവർഗത്തിന് മുന്നറിയിപ്പ് നൽകുന്നു
അപകടകരമായ കാലാവസ്ഥാ മാറ്റം, വനനശീകരണം, ശുദ്ധജലക്ഷാമം, അനിയന്ത്രിതമായ ജനസംഖ്യാ വർധന, തുടങ്ങിയ നിരവധി കാരണങ്ങൾ ഭൂമിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന പുതിയ മുന്നറിയിപ്പേകി രംഗത്തെത്തിയിരിക്കുകയാണ് ലോകമാകമാനമുള്ള 15,000ത്തോളം ശാസ്ത്രജ്ഞന്മാർ. ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ നമ്മുടെ ഭൂമിക്ക് ഇനി അധികം ആയുസുണ്ടാകില്ലെന്നും അവർ മനുഷ്യ വർഗത്തിന് മുന്നറിയിപ്പേകുന്നു.1992ലാണ് ഈ മുന്നറിയിപ്പ് കത്ത് ആദ്യമായി എഴുതിയിരുന്നത്. ഇതിൽ ആദ്യം ഒപ്പ് വച്ചിരുന്നത് 1700 ശാസ്ത്രജന്മാരായിരുന്നു. ഇതിനുള്ള അനുബന്ധമെന്നോണം പിന്നീട് പുറത്തിറക്കിയ മുന്നറിയിപ്പ് കത്തിലാണ് 184 രാജ്യങ്ങളിൽ നിന്നുമുള്ള 15,000 ശാസ്ത്രജ്ഞന്മാർ ഒപ്പ് വച്ചിരിക്കുന്നത്. പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്ന് കയറ്റം മനുഷ്യന്റെ കൂട്ട നാശത്തിനായിരിക്കും വഴിയൊരുക്കുകയെന്നാണ് ഈ കത്ത് ആപത് സൂചനയേകുന്നത്. നോബൽ സമ്മാന ജേതാക്കളാ ശാസ്ത്രജ്ഞന്മാരാണ് കഴിഞ്ഞ 25 വർഷങ്ങളായി ഈ കത്തിൽ ഒപ്പ് വച്ച് കൊണ്ടിരിക്കുന്ന ശാസ
അപകടകരമായ കാലാവസ്ഥാ മാറ്റം, വനനശീകരണം, ശുദ്ധജലക്ഷാമം, അനിയന്ത്രിതമായ ജനസംഖ്യാ വർധന, തുടങ്ങിയ നിരവധി കാരണങ്ങൾ ഭൂമിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന പുതിയ മുന്നറിയിപ്പേകി രംഗത്തെത്തിയിരിക്കുകയാണ് ലോകമാകമാനമുള്ള 15,000ത്തോളം ശാസ്ത്രജ്ഞന്മാർ. ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ നമ്മുടെ ഭൂമിക്ക് ഇനി അധികം ആയുസുണ്ടാകില്ലെന്നും അവർ മനുഷ്യ വർഗത്തിന് മുന്നറിയിപ്പേകുന്നു.1992ലാണ് ഈ മുന്നറിയിപ്പ് കത്ത് ആദ്യമായി എഴുതിയിരുന്നത്. ഇതിൽ ആദ്യം ഒപ്പ് വച്ചിരുന്നത് 1700 ശാസ്ത്രജന്മാരായിരുന്നു. ഇതിനുള്ള അനുബന്ധമെന്നോണം പിന്നീട് പുറത്തിറക്കിയ മുന്നറിയിപ്പ് കത്തിലാണ് 184 രാജ്യങ്ങളിൽ നിന്നുമുള്ള 15,000 ശാസ്ത്രജ്ഞന്മാർ ഒപ്പ് വച്ചിരിക്കുന്നത്.
പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്ന് കയറ്റം മനുഷ്യന്റെ കൂട്ട നാശത്തിനായിരിക്കും വഴിയൊരുക്കുകയെന്നാണ് ഈ കത്ത് ആപത് സൂചനയേകുന്നത്. നോബൽ സമ്മാന ജേതാക്കളാ ശാസ്ത്രജ്ഞന്മാരാണ് കഴിഞ്ഞ 25 വർഷങ്ങളായി ഈ കത്തിൽ ഒപ്പ് വച്ച് കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ ഭൂരിഭാഗവുമെന്ന് കാണാം. ഭൂമിയുടെ ഭാവിയെച്ചൊല്ലി ആഗോള ശാസ്ത്രസമൂഹത്തിന് വളരെ നിരാശാപൂർവമായ കാഴ്ചപ്പാടാണുള്ളതെന്ന് ഈ കത്തിൽ നിന്നും വായിച്ചെടുക്കാം. ഓസോൺ പാളിയിലെ വിള്ളൽ കൂടാതെ ഭൂമിക്ക് ഭീഷണിയാകുന്ന ഇതിലെ മിക്ക കാര്യങ്ങളും 1992ലായിരുന്നു തിരിച്ചറിഞ്ഞിരുന്നത്.
ഇവയെല്ലാം ഓരോ വർഷം കഴിയുന്തോറും കൂടുതൽ വഷളായി വരുന്നതാണ് ഈ കത്തുയർത്തുന്ന മുന്നറിയിപ്പ് സത്യമാകുന്നതിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നത്. വർധിച്ച് വരുന്ന ജനസംഖ്യ ഭൂമിയിലെ അമൂല്യ വിഭവങ്ങളെ നിയന്ത്രണാതീതമായി ഉപഭോഗിച്ച് കൊണ്ടിരിക്കുന്നത് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ഈ കത്ത് മുന്നറിയിപ്പേകുന്നു. 540 മില്യൺ വർഷങ്ങൾക്കിടെ ജീവിവർഗം നേരിടുന്ന ആറാമത് കൂട്ടനാശ ഭീഷണിയാണ് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമാഗതകമാകുന്നതെന്നും ഇതിൽ മനുഷ്യനായിരിക്കും കൂടുതൽ നാശമുണ്ടാവുകയെന്നും ശാസ്ത്രജ്ഞന്മാർ ആപത് സൂചനയേകുന്നു.
ഇതിൽ നിന്നും രക്ഷപ്പെടാനായി ചില മുൻകരുതലുകൾ എടുത്താൽ നന്നായിരിക്കുമെന്നും ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. അതായത് കുറച്ച് മാംസം കഴിക്കുക, കുറച്ച് കുട്ടികൾക്ക ജന്മമേകുക, കുറച്ച് മാത്രം ഉപഭോഗിക്കുകയും ഗ്രഹത്തെ രക്ഷിക്കുന്നതിനായി ഗ്രീൻ എനർജി ഉപയോഗിക്കുക തുടങ്ങിയവയാണ് ശാസ്ത്രജ്ഞന്മാർ നാശത്തെ തടുക്കുന്നതിനായി നിർദ്ദേശിച്ചിരിക്കുന്നത്. ഓരോരുത്തർക്കും ലഭ്യമാകുന്ന ശുദ്ധ ജലത്തിൽ 26 ശതമാനം ഇടിവാണ് സമീപകാലത്തുണ്ടായിരിക്കുന്നതെന്നും ഇത് ജീവിവർഗങ്ങളുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമുദ്രത്തിലെ ഡെഡ് സോണുകളിൽ സമീപകാലത്തായി 75ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. ഇതിന് പുറമെ വനപ്രദേശങ്ങൾ വൻതോതിൽ കാർഷിക ഭൂമികളോ വാസസ്ഥലങ്ങളോ ആക്കുന്നതും ഭൂമിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള വ്യാപകമായി കാർബൺ പുറന്തള്ളൽ വ്യാപിച്ചതും പ്രശ്‌നമാകുന്നുണ്ട്.