- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താപനില രാത്രിയിൽ പൂജ്യത്തിലേക്ക് താഴും; വാഹനവുമായി രാവിലെ പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
ഡബ്ലിൻ: തണുപ്പ് പിടിമുറുക്കിയതോടെ വാഹനവുമായി പുറത്തിറങ്ങുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. രാത്രിയിൽ അന്തരീക്ഷ താപനില പൂജ്യത്തിനും താഴെയാകുമെന്നും ഇത് കനത്ത മഞ്ഞുവീഴ്ചയ്ക്കും മൂടൽ മഞ്ഞിനും ഇടയാക്കുമെന്നും മെറ്റ് ഐറീൻ മുന്നറിയിപ്പു നൽകുന്നു. വാഹനവുമായി പുറത്തിറങ്ങുന്നവർ ഏറെ സമയമെടു
ഡബ്ലിൻ: തണുപ്പ് പിടിമുറുക്കിയതോടെ വാഹനവുമായി പുറത്തിറങ്ങുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. രാത്രിയിൽ അന്തരീക്ഷ താപനില പൂജ്യത്തിനും താഴെയാകുമെന്നും ഇത് കനത്ത മഞ്ഞുവീഴ്ചയ്ക്കും മൂടൽ മഞ്ഞിനും ഇടയാക്കുമെന്നും മെറ്റ് ഐറീൻ മുന്നറിയിപ്പു നൽകുന്നു.
വാഹനവുമായി പുറത്തിറങ്ങുന്നവർ ഏറെ സമയമെടുത്തു വേണം തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാൻ. വാഹനം വേഗത്തിൽ ഓടിക്കാൻ പറ്റിയ അവസ്ഥയായിരിക്കില്ല റോഡിൽ. നിറയെ മഞ്ഞുവീണ് തെന്നിക്കിടക്കുന്ന റോഡിൽ സാവകാശം വേണം യാത്ര ചെയ്യാൻ. റോഡ് സുരക്ഷ എല്ലാം തന്നെ പാലിച്ചുവേണം ഡ്രൈവിങ് നടത്താനെന്നും ഡ്രൈവർമാരെ ഓർമിപ്പിക്കുന്നു.
മോണാഗനിലുള്ള N2 ഡബ്ലിൻ റോഡ്, കെൽസ് കാവൻ റോഡ്, N3 ഡബ്ലിൻ എന്നിവിടങ്ങളിൽ ഡ്രൈവർമാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം റോഡ് സുരക്ഷാ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. പോർട്ട്‌ലോയ്‌സിലുള്ള കാർലോ ടൗൺ, ദ്രൊഗീഡ, നവൻ എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിന്റെ ആക്രമണമുണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്. ആവശ്യമെങ്കിൽ ഫോഗ് ലൈറ്റ് ഇട്ടുവേണം വാഹനം ഓടിക്കാൻ എന്നും അറിയിക്കുന്നു.
രാവിലെ തെക്കു കിഴക്കൻ മിഡ്‌ലാൻഡ്‌സ് മൊത്തം മൂടൽ മഞ്ഞ് ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. മേഘാവൃതമായ ആകാശം മിക്കയിടങ്ങളിൽ മഴ പെയ്യിക്കുമെന്ന സൂചനയും നൽകുന്നു. വടക്കു പടിഞ്ഞാറൻ മേഖലകളിലായിരിക്കും വൈകുന്നേരം മഴ പെയ്യാൻ സാധ്യതയുള്ളത്. രാത്രിയിൽ പൂജ്യത്തിനും താഴെ എത്തുന്ന താപനില പകൽ എട്ടു മുതൽ 11 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളൂ എന്നും മെറ്റ് ഐറീൻ പ്രവചിക്കുന്നു.