- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂസൗത്ത് വേൽസിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ആലിപ്പഴ വീഴ്ചയും ശക്തമായ കൊടുങ്കാറ്റും; പുറത്തിറങ്ങുന്നവർക്ക് കനത്ത ജാഗ്രതാനിർദ്ദേശം
സിഡ്‌നി: ശക്തമായ കൊടുങ്കാറ്റിൽ ന്യൂ സൗത്ത് വേൽസ് ആടിയുലയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത കാറ്റിൽ വൻ തോതിൽ ആലിപ്പഴവീഴ്ചയും ഉണ്ടാകും. കിഴക്കൻ ന്യൂ സൗത്ത് വേൽസിന്റെ ഭാഗങ്ങളിലാണ് മോശമായ കാലാവസ്ഥ താണ്ഡവമാടുമെന്ന് മുന്നറിയിപ്പുള്ളത്. ന്യൂകാസിൽ മുതൽ വൂലോംഗ്യാങ് വരെയുള്ള മേഖലകളിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്നും അറിയിപ്പു
സിഡ്‌നി: ശക്തമായ കൊടുങ്കാറ്റിൽ ന്യൂ സൗത്ത് വേൽസ് ആടിയുലയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത കാറ്റിൽ വൻ തോതിൽ ആലിപ്പഴവീഴ്ചയും ഉണ്ടാകും. കിഴക്കൻ ന്യൂ സൗത്ത് വേൽസിന്റെ ഭാഗങ്ങളിലാണ് മോശമായ കാലാവസ്ഥ താണ്ഡവമാടുമെന്ന് മുന്നറിയിപ്പുള്ളത്. ന്യൂകാസിൽ മുതൽ വൂലോംഗ്യാങ് വരെയുള്ള മേഖലകളിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
അതിശക്തമായ കൊടുങ്കാറ്റ് കിഴക്കൻ മേഖലയിൽ നിന്ന് പിന്നീട് വടക്ക് കിഴക്കോട്ട് നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഗോസ്‌ഫോർഡ്, ഡൂരാലോംഗ്, ടെറിഗൽ മേഖലകളിൽ ആഞ്ഞുവീശുന്ന കാറ്റ് പിന്നീട് ഹെലൻസ്ബർഗിനെ ദുരിതത്തിലാഴ്‌ത്തും. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. കാറുകൾ പുറത്തു പാർക്ക് ചെയ്തിട്ടുള്ളവർ മരങ്ങൾക്കു സമീപത്തു നിന്ന് അവ മാറ്റിയിടണമെന്നും സ്റ്റേറ്റ് എമർജൻസി സർവീസ് മുന്നറിയിപ്പു നൽകുന്നു.
ശക്തമായ കാറ്റു വീശുമെന്നതിനാൽ പവർ ലൈനുകൾ പൊട്ടിവീഴാനുള്ള സാധ്യതയുള്ള തള്ളിക്കളയുന്നില്ല. മരങ്ങൾ കടപുഴകി റോഡുകളിൽ വീഴുമെന്നതിനാൽ ഗതാഗത തടസമുണ്ടായേക്കാം. കാറ്റുള്ളപ്പോൾ വീടിനു പുറത്തിറങ്ങരുതെന്നാണ് എമർജൻസി സർവീസ് നിർദേശിക്കുന്നത്. മോശം കാലാവസ്ഥയിൽ ഫോണുകൾ പോലും ഉപയോഗിക്കാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.