- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അനധികൃത കെട്ടിട നിർമ്മാണം; പ്രവാസി തൊഴിലാളികൾ താമസിക്കുന്ന വില്ലകളുടെ ചുറ്റുമതിൽ പൊളിച്ച് മാറ്റാൻ ദോഹ നഗരസഭ
ദോഹ: കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചവർക്കു നഗരസഭ നോട്ടിസ് നൽകിത്തുടങ്ങി.പാർട്ടീഷൻ ചെയ്ത പഴയ നിരവധി വില്ലകളിൽ ആണ് മുനിസിപ്പാലിറ്റി അധികൃതർ പൊളിക്കൽ നോട്ടീസ് പതിച്ചിരിക്കുന്നത്. ഇവയുടെ അതിർത്തി മതിൽ സർക്കാർ ഭൂമിയിലായതിനാൽ മതിൽ പൊളിച്ചു നീക്കണമെന്നും ഉടമസ്ഥൻ 24 മണിക്കൂറിനകം മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്നും ചൂണ്ടിക്ക
ദോഹ: കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചവർക്കു നഗരസഭ നോട്ടിസ് നൽകിത്തുടങ്ങി.പാർട്ടീഷൻ ചെയ്ത പഴയ നിരവധി വില്ലകളിൽ ആണ് മുനിസിപ്പാലിറ്റി അധികൃതർ പൊളിക്കൽ നോട്ടീസ് പതിച്ചിരിക്കുന്നത്. ഇവയുടെ അതിർത്തി മതിൽ സർക്കാർ ഭൂമിയിലായതിനാൽ മതിൽ പൊളിച്ചു നീക്കണമെന്നും ഉടമസ്ഥൻ 24 മണിക്കൂറിനകം മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പതിച്ചിരിക്കുന്നത്.
ഓൾഡ് എയർപോർട്ട് ഏരിയയിൽ മാത്രം 15 വില്ലകൾക്ക് ഈ രീതിയിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിലവിലുള്ള ചുറ്റുമതിൽ പൊളിച്ചാൽ മിക്ക വില്ലകളും നേരിട്ട് തെരുവിലേക്ക് തുറന്നിട്ട രീതിയിലാവും. ഇതിൽ ഭൂരിഭാഗവും പ്രവാസികളായ ബാച്ചിലർമാരാണ് താമസിക്കുന്നത്. താമസ കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾക്കെതിരേ സർക്കാർ സ്വീകരിച്ച് വരുന്ന നടപടിയുടെ ഭാഗമാണ് നോട്ടീസ്. എന്നാൽ നോട്ടിസ് പതിപ്പിച്ച വീടുകളൊന്നും പുതിയ വീടുകളല്ലെന്നും പതിറ്റാണ്ടുകൾക്കു മുമ്പു നിർമ്മിച്ച മതിലുകൾ പൊളിച്ചു നീക്കണമെന്നാണു നഗരസഭയുടെ ആവശ്യമെന്നും വാടകക്കാർ പറയുന്നു.
നഗരസഭ ഇൻസ്‌പെക്ടർമാരാണ് നോട്ടിസുകൾ പതിക്കുന്നത്. 24മണിക്കൂറിനകം നഗരസഭ ഓഫിസുമായി ബന്ധപ്പെടാനാണ് ആവശ്യ പ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്നും ഉടമകൾ സ്വയം പൊളിച്ചുനീക്കിയില്ലെങ്കിൽ തങ്ങൾ പൊളിച്ചുനീക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്. നഗരസഭ പൊളിച്ചുനീക്കിയാൽ അതിനുള്ള പിഴകൂടി അടയ്‌ക്കേണ്ടിവരും. നോട്ടിസിൽ 24 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നതെങ്കിലും നഗരസഭ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല.