കുറഞ്ഞ നിരക്കിൽ , അടക്കാമെന് വാഗ്ദാനവുമായി തട്ടിപ്പ് സംഘം വിലസുന്നതായി ഖത്തർ ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്.ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയടക്കാനും കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം രംഗത്തെത്തുക.

സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെ ആളുകളുമായി സമ്പർക്കം പുലർത്തുകയും യഥാർഥ നിരക്കിലും കുറഞ്ഞ നിരക്കിലും പിഴയടച്ച് നൽകാമെന്ന് വാഗ്ദാനം നൽകുകയാണ് തട്ടിപ്പിന്റെ രീതി.40 ശതമാനം വരെ കിഴിവ് ഇത്തരം സംഘങ്ങൾ നൽകുന്നുണ്ട്.

മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ഇത്തരക്കാർ ട്രാഫിക് പിഴയടക്കുന്നതെന്നാണ് ട്രാഫിക് അധികൃതർ പറയുന്നു. ഇത്തരം നിരവധി കേസുകൾ ട്രാഫിക് വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുക യാണെന്നും ഇത്തരം സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കുറ്റാന്വേഷണ വകുപ്പിനോട് ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു.

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ സ്വന്തം ക്രെഡിറ്റ് കാർഡുകൾ മറ്റുള്ളവർ ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ട്രാഫിക് വകുപ്പിൽ ഉടൻ പരാതി നൽകണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.