- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്നുകളെ പോലും പ്രതിരോധിക്കുന്ന ജാപ്പനീസ് ഫംഗസ് സൂപ്പർബഗിനെതിരേ ജാഗ്രതാ നിർദേശവുമായി മൈക്രോബയോളജിസ്റ്റുകൾ; യുകെയിലെ 55 ആശുപത്രിയിൽ വ്യാപകമായതായി റിപ്പോർട്ട്
ലണ്ടൻ: മരുന്നുകളോട് പോലും ശക്തമായ രീതിയിൽ പ്രതികരിക്കുന്ന ജാപ്പനീസ് ഫംഗസ് സൂപ്പർ ബഗിനെതിരേ ജാഗ്രതാ നിർദ്ദേശം. യുകെയിലെ 55 ആശുപത്രികളിൽ ഇതിനോടകം വ്യാപകമായ ജാപ്പനീസ് ഫംഗസ് എന്ന സൂപ്പർ ബഗ് 200-ലധികം രോഗികളിൽ പടർന്നുപിടിച്ചുവെന്നും റിപ്പോർട്ടുണ്ട്. കാൻഡിഡ ഓറിസ് എന്ന ശാസ്ത്രീയ നാമമുള്ള സൂപ്പർ ബഗ് പൊതുവേ ജാപ്പനീസ് ഫംഗസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മൂന്ന് ആശുപത്രികളിൽ ഇത് വൻതോതിൽ പടർന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരിൽ സൂപ്പർബഗ് പടർന്നാൽ അത് ഏറെ അപകടകരമാണെന്നാണ് വിലയിരുത്തൽ. കാൻസർ ചികിത്സ നടത്തുന്നവർ പോലെയുള്ളവർക്ക് ജീവനു പോലും ജാപ്പനീസ് ഫംഗസ് ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ ഇതുമൂലം ഇതുവരെ മരണം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും സൂപ്പർ ബഗ് പരത്തുന്ന അപകടത്തെ കുറിച്ച് ഏറെ ജാഗരൂകരാണ്. ജാപ്പനീസ് ബഗിനെ നേരിടാനുള്ള ശക്തമായ അണുനാശിനിക്കായി ഏറെ പരീക്ഷണങ്ങൾ നടന്നുവരികയാണിപ്പോൾ. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത അമ്പതോളം പേർക്ക് സൂ
ലണ്ടൻ: മരുന്നുകളോട് പോലും ശക്തമായ രീതിയിൽ പ്രതികരിക്കുന്ന ജാപ്പനീസ് ഫംഗസ് സൂപ്പർ ബഗിനെതിരേ ജാഗ്രതാ നിർദ്ദേശം. യുകെയിലെ 55 ആശുപത്രികളിൽ ഇതിനോടകം വ്യാപകമായ ജാപ്പനീസ് ഫംഗസ് എന്ന സൂപ്പർ ബഗ് 200-ലധികം രോഗികളിൽ പടർന്നുപിടിച്ചുവെന്നും റിപ്പോർട്ടുണ്ട്. കാൻഡിഡ ഓറിസ് എന്ന ശാസ്ത്രീയ നാമമുള്ള സൂപ്പർ ബഗ് പൊതുവേ ജാപ്പനീസ് ഫംഗസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
മൂന്ന് ആശുപത്രികളിൽ ഇത് വൻതോതിൽ പടർന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരിൽ സൂപ്പർബഗ് പടർന്നാൽ അത് ഏറെ അപകടകരമാണെന്നാണ് വിലയിരുത്തൽ. കാൻസർ ചികിത്സ നടത്തുന്നവർ പോലെയുള്ളവർക്ക് ജീവനു പോലും ജാപ്പനീസ് ഫംഗസ് ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ ഇതുമൂലം ഇതുവരെ മരണം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും സൂപ്പർ ബഗ് പരത്തുന്ന അപകടത്തെ കുറിച്ച് ഏറെ ജാഗരൂകരാണ്. ജാപ്പനീസ് ബഗിനെ നേരിടാനുള്ള ശക്തമായ അണുനാശിനിക്കായി ഏറെ പരീക്ഷണങ്ങൾ നടന്നുവരികയാണിപ്പോൾ.
പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത അമ്പതോളം പേർക്ക് സൂപ്പർ ബഗ് പിടിപെട്ടിട്ടുണ്ടെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നത്.