കിക്ക് എന്ന ഒറ്റ സിനിമ കൊണ്ട് ബോളിവുഡിന്റെ ഹരമായി മാറിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്. ഒരു ചിത്രത്തിൽ തന്നെ രാശിയുള്ള നായികയെന്ന് പേരെടുത്തതോടെ നടിക്ക് പിന്നാലെയാണ് പരസ്യക്കമ്പനിക്കാരും ഉദ്ഘാടന സംഘാടകരുമൊക്കെ. ഇതോടെ നടിയുടെ പ്രതിഫലവും ഉയരും

ഉത്തർ പ്രദേശിലെ സൈഫായി മഹോത്സവത്തിന്റെ സമാപനദിവസം സംഘടിപ്പിക്കപ്പെട്ട താരസംഗമത്തിൽ ജാക്വലിൻ ഫെർണാണ്ടസ് നേടിയ പ്രതിഫലമാണ് ഇപ്പോൾ വാർത്തകൡ ഇടംപിടിക്കുന്നത്. വെറും മൂന്നു മിനിറ്റ് മാത്രം നീണ്ടുനിന്ന നൃത്തത്തിന്് ജാക്വിലിൻ പ്രതിഫലമായി പറ്റിയത് 75 ലക്ഷം രൂപയാണത്രെ.

ഹൃത്വിക് റോഷൻ, പരിനീതി ചോപ്ര, റിച്ച ഛദ്ദ, ഹുമ ഖുറൈഷി തുടങ്ങിയ താരങ്ങളെല്ലാം പരിപാടിക്കെത്തിയിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കൂടാതെ ഉദ്യോഗസ്ഥ പ്രമുഖരും, കോർപ്പറേറ്റ് ഭീമന്മാരുമൊക്കെ പരിപാടി കാണാൻ സദസ്സിലുണ്ടായിരുന്നു. പരിപാടിക്കുശേഷം താരങ്ങൾ മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് വൻ തുക പ്രതിപ്രതിഫലം പറ്റിയതായി വാർത്ത പുറത്തുവരുന്നത്.

സൽമാൻഖാൻ നായകനായ കിക്ക് എന്ന ബോളിവുഡ് സിനിമ കോടികൾ വാരിയതോടെയാണ് ചിത്രത്തിൽ നായികയായ ജാക്വിലിൻ തന്റെ പ്രതിഫലവും കുത്തനെ ഉയർത്തിയത്. ശ്രീലങ്കൻ വംശജയായ ജാക്വിലിൻ അടുത്തിടെ സൽമാൻഖാനൊപ്പം ശ്രീലങ്കയിൽ രാജ്പക്‌സെയ്ക്കുവേണ്ടി വോട്ടഭ്യർത്ഥിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു.