മിഴ്  താരം ശിവകാർത്തികേയന് ഫാൻസുകാരുടെ മർദ്ദനം. മധുരൈ എയർപോർട്ടിൽ വച്ചാണ് നടനെ ഒരു പറ്റം ആളുകൾ ആക്രമിച്ചത്.വിമാനത്താവളത്തിന്റെ പ്രധാന കവാടം വഴി പുറത്തേക്ക് വരുമ്പോഴാണ് രോഷാകുലരായ ഒരു പറ്റം ആളുകൾ ശിവ കാർത്തികേയന് നേരെ പാഞ്ഞ് അടുത്തത്. ചിലർ അസഭ്യം പറഞ്ഞപ്പോൾ മറ്റ് ചിലർ ശിവയെ മർദ്ദിച്ചു.

ഉലകനായകൻ കമൽഹാസന്റെ ഫാൻസാണ് ശിവകാർത്തികേയനെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജനക്കൂട്ടം ശിവകാർത്തികേയനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ യൂട്യൂബിലും മറ്റും ലഭ്യമാണ്. വരുത്തപ്പെടാത്ത വാലിഭർ സംഘം എന്ന ശിവകാർത്തികേയന്റെ സിനിമയിൽ കമൽഹാസനെ കളിയാക്കുന്ന തരത്തിലുള്ള ഡയലോഗുകൾ ഉണ്ടായിരുന്നെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിലുള്ളത്. എ

ന്നാൽ, രണ്ട് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സിനിമയാണിത്. ഇതിന്റെ പേരിൽ എന്തിനാണ് ഇപ്പോൾ മർദ്ദനമെന്ന കാര്യത്തിൽ വ്യക്തതയില്ല.