- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പരാതി പറയാൻ ചെന്ന വനിതാ എംപിയെ മുഖ്യമന്ത്രി ജയലളിത തല്ലി; കണ്ണീരും കൈയുമായി എംപി പാർലമെന്റിൽ; രാജി വെക്കാതെ കാക്കണമെന്ന് കേന്ദ്രത്തോട് അപേക്ഷ
ന്യൂഡൽഹി/ചെന്നൈ: തമിഴ്‌നാട്ടിൽ എല്ലാം അമ്മ മയമാണ്. അമ്മയെ എതിർത്തു കൊണ്ട് ആർക്കും രാഷ്ട്രീയത്തിൽ തുടരാൻ എളുപ്പം സാധിക്കില്ല. പ്രത്യേകിച്ചും എഐഎഡിഎംകെയിലെ നേതാക്കൾക്ക്. അമ്മയുടെ കോപത്തിന് ഇരയായി സ്ഥാനം തെറിക്കുമെന്ന് ഉറപ്പായ അണ്ണാ ഡിഎംകെയുടെ രാജ്യസഭാ എംപി ഇന്നലെ ലോക്‌സഭയിൽ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്. അമ്മ തല്ലിയെന്ന് പരാതി പറഞ്ഞ് കേന്ദ്രത്തിന്റെ സഹായം തേടുകയും ചെയ്തു എംപി ശശികല പുഷ്പ. 'തമിഴ്‌നാട്ടിൽ ജീവനു ഭീഷണിയുണ്ട്, എംപി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി നിർബന്ധിക്കുന്നു. കേന്ദ്ര സർക്കാർ സംരക്ഷണം തരണം' കരഞ്ഞു കൊണ്ടാണ് ശശികല സഭയിൽ ഇങ്ങനെ പറഞ്ഞഥ്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത തൊട്ടുപിന്നാലെ അവരെ പാർട്ടിയിൽനിന്നു പുറത്താക്കി. ''വനിതാ എംപിയെ നേതാവ് തന്നെ തല്ലിയാൽ പിന്നെ സ്ത്രീ സുരക്ഷ എവിടെ ? എന്നെ അവർ പീഡിപ്പിക്കുകയാണ്' നേതാവിന്റെ പേര് പറയാതെ ശശികല പുഷ്പ പൊട്ടിത്തെറിച്ചു. തനിക്കു രാജ്യത്തെ സേവിക്കണമെന്നു പറയുക വഴി രാജിയില്ലെന്നും അവർ ധ്വനിപ്പിച്ചു.കഴിഞ്ഞദ
ന്യൂഡൽഹി/ചെന്നൈ: തമിഴ്‌നാട്ടിൽ എല്ലാം അമ്മ മയമാണ്. അമ്മയെ എതിർത്തു കൊണ്ട് ആർക്കും രാഷ്ട്രീയത്തിൽ തുടരാൻ എളുപ്പം സാധിക്കില്ല. പ്രത്യേകിച്ചും എഐഎഡിഎംകെയിലെ നേതാക്കൾക്ക്. അമ്മയുടെ കോപത്തിന് ഇരയായി സ്ഥാനം തെറിക്കുമെന്ന് ഉറപ്പായ അണ്ണാ ഡിഎംകെയുടെ രാജ്യസഭാ എംപി ഇന്നലെ ലോക്‌സഭയിൽ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്. അമ്മ തല്ലിയെന്ന് പരാതി പറഞ്ഞ് കേന്ദ്രത്തിന്റെ സഹായം തേടുകയും ചെയ്തു എംപി ശശികല പുഷ്പ.
'തമിഴ്‌നാട്ടിൽ ജീവനു ഭീഷണിയുണ്ട്, എംപി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി നിർബന്ധിക്കുന്നു. കേന്ദ്ര സർക്കാർ സംരക്ഷണം തരണം' കരഞ്ഞു കൊണ്ടാണ് ശശികല സഭയിൽ ഇങ്ങനെ പറഞ്ഞഥ്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത തൊട്ടുപിന്നാലെ അവരെ പാർട്ടിയിൽനിന്നു പുറത്താക്കി.
''വനിതാ എംപിയെ നേതാവ് തന്നെ തല്ലിയാൽ പിന്നെ സ്ത്രീ സുരക്ഷ എവിടെ ? എന്നെ അവർ പീഡിപ്പിക്കുകയാണ്' നേതാവിന്റെ പേര് പറയാതെ ശശികല പുഷ്പ പൊട്ടിത്തെറിച്ചു. തനിക്കു രാജ്യത്തെ സേവിക്കണമെന്നു പറയുക വഴി രാജിയില്ലെന്നും അവർ ധ്വനിപ്പിച്ചു.
കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിൽ ഡിഎംകെയുടെ രാജ്യസഭാ എംപി തിരുച്ചി ശിവയെ ശശികല പരസ്യമായി തല്ലിയതു വിവാദമായിരുന്നു.
ജയലളിതയെ വിമർശിച്ചതിന്റെ ദേഷ്യത്തിലാണു തല്ലിയതെന്ന വിശദീകരണവുമായി ശശികല ഞായറാഴ്ച 'അമ്മ'യെ കണ്ടെങ്കിലും ഫലമുണ്ടായില്ല. രാജിവയ്ക്കാനായിരുന്നു നിർദ്ദേശം. ഇതെ തുടർന്നായിരുന്നു ഇന്നലെ രാജ്യസഭയിലെ രംഗങ്ങൾ. പരാതി പറയാൻ ചെന്ന തന്നെ തല്ലിയത് ആരാണെന്നു പറഞ്ഞില്ലെങ്കിലും 'നേതാവിന് എംപിയെ തല്ലാമോ' എന്ന ചോദ്യത്തിൽ എല്ലാം വ്യക്തം!
ശിവയും ശശികലയും അടുപ്പത്തിലാണെന്ന മട്ടിൽ സമൂഹമാദ്ധ്യമങ്ങളിൽ നേരത്തെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. രണ്ടു മാസമായി തന്നെ രാജിവയ്ക്കാൻ നിർബന്ധിക്കുകയാണെന്നും ശശികല പിന്നീടു മാദ്ധ്യമങ്ങളോടു പറഞ്ഞു. ജയലളിതയാണോ ഇതിനു പിന്നിലെന്നുള്ള ചോദ്യത്തിന് 'അതെ' എന്ന മട്ടിലായിരുന്നു മറുപടി.
നടുത്തളത്തിലിറങ്ങി സങ്കടം പറഞ്ഞ ശശികലയെ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ ഇരിപ്പിടത്തിലേക്കു മടക്കിയയച്ചു. തല്ലിന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേ പരാമർശങ്ങൾ രേഖയിൽ നീക്കണമെന്ന് അണ്ണാ ഡിഎംകെയിലെ എ.നവനീതകൃഷ്ണൻ ആവശ്യപ്പെട്ടു.
പരാതിയുണ്ടെങ്കിൽ സഭാധ്യക്ഷനെ സമീപിക്കണമെന്ന് ഉപാധ്യക്ഷൻ നിർദേശിച്ചപ്പോൾ ശശികല ചോദിച്ചു: ''നേതാവിന് എംപിയെ തല്ലാമോ?'' സഭയിൽ തന്റെ ഭാഗം പറയാൻ സാധിക്കാത്ത വ്യക്തിയെ ഇവിടെ പരാമർശിക്കരുതെന്നായിരുന്നു മറുപടി.
പിന്തുണയുമായി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമയും സമാജ്‌വാദി പാർട്ടിയിലെ നരേഷ് അഗർവാളും എഴുന്നേറ്റു. സഭയുടെ അന്തസ്സിനു യോജിച്ചതല്ല ചർച്ചയെന്നും പാർലമെന്റിന് അപമാനകരമായ സംഭവങ്ങളാണുണ്ടായതെന്നും പറഞ്ഞ മന്ത്രി എം.വെങ്കയ്യ നായിഡുവും സുരക്ഷ ആവശ്യമെങ്കിൽ ശശികല സഭാധ്യക്ഷനെ സമീപിക്കണമെന്ന് ഉപദേശിച്ചു. സർക്കാർ സുരക്ഷ ഉറപ്പാക്കുമെന്ന് ഉപാധ്യക്ഷൻ വ്യക്തമാക്കുകയും ചെയ്തു.