- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാതൃകയിൽ അടുത്ത തീർത്ഥാടന കാലത്തിനു മുൻപ് പൂർത്തിയാവുന്ന രീതിയിൽ പമ്പയിലും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാർ പറഞ്ഞു. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്
ശബരിമല: സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാതൃകയിൽ അടുത്ത തീർത്ഥാടന കാലത്തിനു മുൻപ് പൂർത്തിയാവുന്ന രീതിയിൽ പമ്പയിലും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാർ പറഞ്ഞു. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്നിധാനത്ത് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും മറ്റ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ 23 കോടി രൂപ മുടക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സന്നിധാനത്ത് നിർമ്മിച്ച മാലിന്യ പ്ലാന്റിന് പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റർ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുണ്ട്. പമ്പാനദി മലിനമാകുന്നത് തടയാനുള്ള ഒരു ശാശ്വത പരിഹാരമായാണ് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റിനെ സർക്കാരും അയ്യപ്പഭക്തരും നോക്കികാണുന്നത്. അഞ്ച് കോടി രൂപ മുടക്കി സന്നിധാനത്ത് പണികഴിപ്പിക്കാനുദ്ദേശിക്കുന്ന ആധുനിക ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. കൂടാതെ 39 കോടി രൂപ മുടക്കി ശരംകുത്തിയിൽ പുതുതായി പണികഴിപ്പിച്ച ക്യൂ കോംപ്ലക്‌സ്, പമ്പയിലെ റെസ്റ്റോറന്റ് ബ്ലോക്ക്, നിലയ്ക്കലിലെ റോഡുകളുടെയും പാർക്കിങ് യാർഡുകളുടെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.