- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വാഹനത്തിൽ നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്നവർക്ക് കടുത്ത ശിക്ഷാ നടപടിയുമായി മന്ത്രാലയം; 1000 റിയാൽ പിഴയടക്കാത്തവർക്ക് റോഡ് പെർമിറ്റ് പുതുക്കി നല്കില്ലെന്ന് മുന്നറിയിപ്പ്
ദോഹ: രാജ്യത്തെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ക്യാമ്പെയ്‌ന് പിന്നാലെ നിയമലംഘകർക്ക് കനത്ത ശിക്ഷാ നടപടികളുമായി മന്ത്രാലയം രംഗത്തെത്തി. ഖത്തറിലെ റോഡുകളിൽ വാഹനത്തിൽ നിന്നു മാലിന്യം പുറത്തേക്കെറിയുന്നവർക്ക് ഏർപ്പെടുത്തിയ പിഴ അടക്കാത്തവർക്ക് റോഡ് പെർമിറ്റ് പുതുക്കി നല്കില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്ന
ദോഹ: രാജ്യത്തെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ക്യാമ്പെയ്‌ന് പിന്നാലെ നിയമലംഘകർക്ക് കനത്ത ശിക്ഷാ നടപടികളുമായി മന്ത്രാലയം രംഗത്തെത്തി. ഖത്തറിലെ റോഡുകളിൽ വാഹനത്തിൽ നിന്നു മാലിന്യം പുറത്തേക്കെറിയുന്നവർക്ക് ഏർപ്പെടുത്തിയ പിഴ അടക്കാത്തവർക്ക് റോഡ് പെർമിറ്റ് പുതുക്കി നല്കില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
1000 റിയാലാണ് വാഹനങ്ങളിൽ നിന്നും മാലിന്യം പുറത്തെക്കെറിയുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പിഴ തുക. വാഹനങ്ങളിൽ നിന്നു ചപ്പുചവറുകൾ വലിച്ചെറിയുന്നവരെ കുടുക്കുന്നതിനു നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ഇവർ ഫോട്ടോ എടുത്ത് ട്രാഫിക് ഡിപാർട്ട്‌മെന്റിന് അയച്ചുകൊടുക്കും. പൊതു ശുചിത്വ നിയമപ്രകാരം1000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. മുനിസിപ്പാലിറ്റിയിൽ പിഴയടച്ച് കേസിൽ നിന്ന് ഒഴിവാകും വരെ റോഡ് പെർമിറ്റ് പുതുക്കുകയുമില്ല.
പൊതു ശുചിത്വ നിയമപ്രകാരം റോഡ്, ബീച്ച് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 5,000 റിയാലാണ് പിഴ. മൂത്രമൊഴിക്കാൻ വേണ്ടി നിശ്ചയിക്കപ്പെട്ടതല്ലാത്ത പൊതു, സ്വകാര്യ സ്ഥലങ്ങളിൽ മൂത്രമൊഴിച്ചാലും സമാനമാണ് ശിക്ഷ. വീടിനു മുന്നിൽ ചവർ ബാഗ് ഇട്ടാൽ 100 റിയാൽ പിഴയൊടുക്കേണ്ടി വരും.
നിയമലംഘകർ പിഴയടച്ചില്ലെങ്കിൽ കേസ് കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് വിടുകയാണു ചെയ്യുക. ഒരു മാസം തടവോ 500 മുതൽ 10,000 റിയാൽ വരെ പിഴയോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ ലഭിക്കുക.