രു ഇടവേളയ്ക്ക് ശേഷം പ്രഭുദേവ വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡെവിൾ എന്നാണ് പേരിട്ടിരിക്കുന്നത്. ഹൊറർ കോമഡി രീതിയിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തമന്നയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

പഭുദേവ കോമിക്കൽ റോളിലെത്തുന്നു എന്ന പ്രത്യേകതയുമാണ് ചിത്രം എത്തുന്നത്. മുമ്പ് തൊണ്ണൂറുകളിൽ ഹാസ്യ കഥാപാത്രമായി എത്തി ആരാധകരെ ചിരിപ്പിച്ച താരമാണ് അദ്ദേഹം. സോനൂ സൂദും എമി ജാക്‌സനും ട്രെയിലറിലുണ്ട്.

മൂന്നു ഭാഷകളിലായി ഒരുക്കുന്ന ചിത്രം തമിഴിൽ ദേവി, തെലുങ്കിൽ അഭിനേത്രി എന്നീ പേരുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഒക്‌ടോബർ ഏഴിന് റിലീസാകും.