- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിയമപരമല്ലാതെ ടിവികൾ ഉപയോഗിച്ചാൽ നിയമനടപടി ഉറപ്പ്; ;ഡിഷ് ടിവിയും ലൈസൻസില്ലാത്ത മറ്റ് സർവീസുകളും പിടികൂടാൻ അധികൃതർ രംഗത്ത്
ദുബായ്: നിയമപരമല്ലാത്ത ടിവികൾ ഉപയോഗിക്കന്നവർക്കെതിരെ യുഎഇയൽ നടപടി ശക്തമാക്കുന്നു. പൈറേറ്റഡ് ടിവി സർവീസുകൾ ഉപയോഗിക്കുന്ന റസിഡന്റ്‌സ് നിയമനടപടി നേരിടേണ്ടിവരുമെന്ന് പ്രമുഖ ബ്രോഡ്കാസ്റ്ററുടെ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. പൈറസി ഡീലേഴ്‌സിനിടയിൽ യുഎഇയിൽ ധാരാളം റെയ്ഡുകൾ നടന്നുവരുന്നു. കട അടപ്പിക്കുക,കനത്ത പിഴ,നാടുകടത്തൽ എന്നിവയാ
ദുബായ്: നിയമപരമല്ലാത്ത ടിവികൾ ഉപയോഗിക്കന്നവർക്കെതിരെ യുഎഇയൽ നടപടി ശക്തമാക്കുന്നു. പൈറേറ്റഡ് ടിവി സർവീസുകൾ ഉപയോഗിക്കുന്ന റസിഡന്റ്‌സ് നിയമനടപടി നേരിടേണ്ടിവരുമെന്ന് പ്രമുഖ ബ്രോഡ്കാസ്റ്ററുടെ മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
പൈറസി ഡീലേഴ്‌സിനിടയിൽ യുഎഇയിൽ ധാരാളം റെയ്ഡുകൾ നടന്നുവരുന്നു. കട അടപ്പിക്കുക,കനത്ത പിഴ,നാടുകടത്തൽ എന്നിവയാണ് നിയമലംഘകർക്കുള്ള ശിക്ഷ. പ്രാദേശിയ കോപ്പി റൈറ്റ് നിയമം ലംഘിച്ചാൽ ഉപഭോക്താക്കളെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഎസ്എൻ നെറ്റ്‌വർക്ക് അറിയിച്ചു.
ഹോട്ടലുകൾ,കടകൾ,തൊഴിലാളികളുടെ താമസസ്ഥലങ്ങൾ ഉൾപ്പെടെ 50 ഓളം റെയ്ഡുകളാണ് സിഐഡി ഉദ്യോഗസ്ഥരും സാമ്പത്തിക മന്ത്രാലയവും ചേർന്ന് നടത്തിയത്. അബുദാബിയിലെ ഒരു കട വഴി അംഗീകൃതമല്ലാത്ത ചാനൽ സർവീസ് നൽകിയതിന് ഡിഷ് ടിവി ഓപ്പറേറ്റർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഒഎസ്എൻ റിപ്പോർട്ട് ചെയ്യുന്നു. മാനേജരെ നാടുകടത്തുകയും ചെയ്തു.
ചെയ്യുന്നത് തെറ്റാണെന്ന് അറിയാതതെയും ധാരാളം പേർ അനധികൃത ഡിഷ് ടിവികൾ ഉപയോഗിക്കുന്നുണ്ട്. നിയമലംഘനം നടത്തിയാൽ അതാരായാലും നിയമനടപടി നേരിടേണ്ടിവരും.