- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴാഴ്ച നമ്മൾ സംസാരിച്ചതു പോലെ ടീം ഇന്ത്യയ്ക്ക് സംഭവിച്ചുവെന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ്; വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ച യോഗാചാര്യന് സോഷ്യൽ മീഡിയയുടെ പൊങ്കാല; എട്ടുകാലി മമ്മൂഞ്ഞിനോട് ഉപമിച്ച് എൻ എസ് മാധവൻ
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന്റെ ക്രെഡിറ്റ് ആർക്കാണ്? സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ കളിച്ച കളിക്കാർക്ക് തന്നെയാണ് ഇതിൽ ഒന്നാമത്തെ പരിഗണന നൽകുക. എന്നാൽ, ഇതൊന്നുമല്ല, ധോണി യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കറുമായി സംസാരിച്ചതു കൊണ്ടാണ് അനായാസം വിജയിക്കാൻ സാധിച്ചതെന്നും പറയുന്നു. ഈ പറഞ്ഞത് മറ്റാരുമല്ല രവിശങ്കർ തന്നെയാണ്. അദ്ദേഹത്തിന്റെ ട്വീറ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളുടെ പെരുമഴ തന്നെയാണ്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ജീവനകലയുടെ ആചാര്യൻ ശ്രമിച്ചു എന്നതാണ് സോഷ്യൽ മീഡിയയിൽ പരിഹാസം. അഭിനന്ദനങ്ങൾ ധോണി, വ്യാഴാഴ്ച നമ്മൾ സംസാരിച്ചതു പോലെ ടീം ഇന്ത്യയ്ക്ക് സംഭവിച്ചു ഇതായിരുന്നു ശ്രീ ശ്രീയുടെ ട്വീറ്റ്. പാക്കിസ്ഥാനെ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ശ്രീ ശ്രീയുടെ ട്വീറ്റ്. ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അപഹാസ്യമായ ശ്രമമാണ് ശ്രീ ശ്രീയുടേത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചതിന്റെ ക്രെഡിറ്റ് ആർക്കാണ്? സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ കളിച്ച കളിക്കാർക്ക് തന്നെയാണ് ഇതിൽ ഒന്നാമത്തെ പരിഗണന നൽകുക. എന്നാൽ, ഇതൊന്നുമല്ല, ധോണി യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കറുമായി സംസാരിച്ചതു കൊണ്ടാണ് അനായാസം വിജയിക്കാൻ സാധിച്ചതെന്നും പറയുന്നു. ഈ പറഞ്ഞത് മറ്റാരുമല്ല രവിശങ്കർ തന്നെയാണ്. അദ്ദേഹത്തിന്റെ ട്വീറ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളുടെ പെരുമഴ തന്നെയാണ്.
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ജീവനകലയുടെ ആചാര്യൻ ശ്രമിച്ചു എന്നതാണ് സോഷ്യൽ മീഡിയയിൽ പരിഹാസം. അഭിനന്ദനങ്ങൾ ധോണി, വ്യാഴാഴ്ച നമ്മൾ സംസാരിച്ചതു പോലെ ടീം ഇന്ത്യയ്ക്ക് സംഭവിച്ചു ഇതായിരുന്നു ശ്രീ ശ്രീയുടെ ട്വീറ്റ്. പാക്കിസ്ഥാനെ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ശ്രീ ശ്രീയുടെ ട്വീറ്റ്.
ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അപഹാസ്യമായ ശ്രമമാണ് ശ്രീ ശ്രീയുടേത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അഭിനന്ദനങ്ങൾ ശ്രീ ശ്രീ, വിരാട് കോഹ്‌ലിയോട് വിജയത്തിന്റെ ക്രെഡിറ്റ് ചുളുവിൽ അടിച്ചെടുക്കേണ്ടന്ന് പറയൂ ശ്രീ ശ്രീയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ച മറുപടികളിൽ ഒന്ന് ഇതായിരുന്നു.
ഇന്ത്യന്യുസിലൻഡ് മത്സരത്തിന് മുമ്പ് ധോണി ശ്രീ ശ്രീയുമായി സംസാരിക്കാത്തത് മോശമായിപ്പോയെന്ന് മറ്റൊരു കൂട്ടർ പരിഹസിക്കുന്നു. ഇന്ത്യപാക് മത്സരഫലം 400 വർഷം മുമ്പ് പ്രവചിക്കപ്പെട്ടിരുന്നു, കോഹ്‌ലിയും യുവരാജുമൊക്കെ കളിച്ചത് വെറുതെയാണ്, കളി ജയിപ്പിച്ചത് ശ്രീ ശ്രീയാണ് എന്നിങ്ങനെ പോകുന്നു മറ്റ് പരിഹാസങ്ങൾ.
രവിശങ്കർ എട്ടുകാലി മമ്മൂഞ്ഞാണെന്ന് പ്രശസ്ത മലയാളി സാഹിത്യകാരൻ എൻഎസ് മാധവൻ. ട്വിറ്ററിലൂടെയാണ് രവിശങ്കറിനെതിരെ എൻഎസ് മാധവൻ രംഗത്തെത്തിയത്. കോഹ്ലിയുടെയും യുവരാജിന്റെയുമെല്ലാം കഠിന പ്രയത്‌നത്തിന് ഒരു വിലയും ഇല്ലേയെന്നും എല്ലാം താങ്കൾ മുൻ കൂട്ടി തീരുമാനിച്ചിരുന്നോയെന്നാണ് വിമർശകർ ചോദിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നറിയാൻ ഡൊളാൾഡ് ട്രംപ് ഉടൻ താങ്കളെ സന്ദർശിക്കുമെന്ന് ചിലർ പരിഹസിക്കുന്നു.
ടി20 ലോകകപ്പിൽ ശനിയാഴ്‌ച്ച നടന്ന മത്സരത്തിൽ ടീം ഇന്ത്യ ആറ് വിക്കറ്റിന് പാക്കിസ്ഥാനെ തകർത്തിരുന്നു. ഉപനായകൻ വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനമാണ് ടീം ഇന്ത്യയ്ക്ക് കരുത്തായത്. കോഹ്ലി പുറത്താകാതെ 55 റൺസെടുത്തു.
ശ്രീ ശ്രീ എട്ടുകാലി മമ്മൂഞ്ഞ് https://t.co/etPidSMfCp
- N.S. Madhavan (@NSMlive) March 20, 2016