രു കൗതുകത്തിന് വേണ്ടിയെങ്കിലും നീലച്ചിത്രം കാണാത്തവരുണ്ടാകില്ല. എന്നാൽ നീലച്ചിത്രംകാണലും വിശ്വാസവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. നീലച്ചിത്രം കൂടുതലായി കാണുന്നവർ പതുക്കെ വിശ്വാസികളായി മാറുമെന്നും കൂടുതൽ കാണുന്നവർ കടുത്ത വിശ്വാസികളായിത്തീരുമെന്നും ഗവേഷകർ പറയുന്നു.

ആഴ്ചയിൽ ഒന്നിൽക്കൂടുതൽ തവണ നീലച്ചിത്രം കാണുന്നവരെയാണ് അതിവേഗം വിശ്വാസം പിടികൂടുന്നത്. താൻ നീലച്ചിത്രം കാണുന്നത് ശരിയല്ലെന്ന കുറ്റബോധം ഇയാളിൽ വളരുകയും ഇത് അയാളെ പശ്ചാത്താപത്തിന് അടിമയാക്കുകയും ദൈവഭയമുള്ളയാളാക്കി മാറ്റുകയും ചെയ്യുമെന്ന് പഠനം പറയുന്നു. കുറ്റബോധത്തെ പ്രാർത്ഥനയിലൂടെ മറികടക്കാനാകും ഇക്കൂട്ടർ ശ്രമിക്കുക.

ആറുവർഷത്തോളം 1300 അമേരിക്കക്കാർക്കിടയിൽ ഡോ.സാമുവൽ പെറി നടത്തിയ ഗവേഷണങ്ങളിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. പോണോഗ്രഫിയും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പഠനം. നീലച്ചിത്രങ്ങൾ കൂടുതലായി കാണുന്നവർ, കാലംചെല്ലുന്തോറും പ്രാർത്ഥനയിലും പള്ളിയിലും കൂടുതലായും പങ്കെടുക്കുമെന്ന് പഠനത്തിൽ ബോധ്യമായതായി ഡോ. പെറി പറയുന്നു.

2006-ൽ ആഴ്ചയിൽ കൂടുതൽ തവണ പോൺ സിനിമകൾ കണ്ടിരുന്നവർ 2012 ആകുമ്പോഴേക്കും കടുത്ത വിശ്വാസികളായി മാറിയിട്ടുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. ചെറിയ കാലയളവിൽത്തന്നെ അവരിൽ കുറ്റബോധം ശക്തമാകുകയും അത് പശ്ചാത്താപത്തിന്റെയും പ്രാർത്ഥനയുടെയും മാർഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യുമെന്നാണ് പെറിയുടെ കണ്ടെത്തൽ.

പോൺ സിനിമകൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവർക്ക് തങ്ങളുടെ വിശ്വാസത്തെക്കുറിച്ചോ സ്വയം ബോധത്തെക്കുറിച്ചോ യാതൊരു സംശയത്തിന്റെയും ആവശ്യമുണ്ടാകില്ലെന്നും അവർ മുമ്പ് ജീവിച്ചിരുന്നതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും പെറി പറയുന്നു. ഇദ്ദേഹത്തിന്റെ കണ്ടെത്തലുകൾ സെക്‌സ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നീലച്ചിത്രങ്ങൾ കാണലും സദാചാരപൂർണമായ ജീവിതം നയിക്കലും അമേരിക്കക്കാരുടെ വിശ്വാസവുമായി അടുത്ത് ബ്ന്ധപ്പെട്ടിരിക്കുന്നുവെന്ന് പെറി പറയുന്നു. കുത്തഴിഞ്ഞ ജീവിതമാണ് നയിക്കുന്നതെന്ന തോന്നലിൽനിന്നാണ് കുറ്റബോധവും പാപബോധവും മനസ്സിൽ വരുന്നത്. ഇതിൽനിന്ന് മോചനം തേടാൻ, വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നതെന്നും പെറിയുടെ പഠനത്തിൽ പറയുന്നു.