- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഞ്ചിരിയോടെ എല്ലാം വീക്ഷിക്കുകയാണ്; ഒന്നും പറയാതെ എല്ലാം പറഞ്ഞ് മോഹൻലാലിന്റെ എഫ്ബി പോസ്റ്റ്; ഈ പുഞ്ചിരി മതി അനിയന്മാർക്ക് ആവേശമാകാനെന്ന് ആരാധകരും
തിരുവനന്തപുരം: കലാഭവൻ മണിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പുഞ്ചിരിയോടെ നോക്കി കാണുകയാണ് മോഹൻലാൽ. ഫെയ്‌സ് ബുക്കിലൂടെയാണ് താൻ എല്ലാം കാണുന്നുണ്ടെന്ന് മോഹൻലാൽ വിശദീകരിക്കുന്നത്. തൽകാലത്തേക്ക് ഒന്നിനും മറുപടിയില്ല. കാലാഭവൻ മണിയുടെ അനുസ്മരണ ചടങ്ങിൽ നിന്ന് സംവിധായകൻ വിനനയെന്ന ഒഴിവാക്കിയത് മോഹൻലാൽ ആണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. വിനയനും സുപ്പർതാരമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കി. സൂചനകൾ മോഹൻലാലിലേക്കാണ് നീങ്ങിയതെങ്കിലും ആരുടേയും പേര് വിനയൻ പറഞ്ഞതുമില്ല. ഇതിനിടെയാണ് കലാഭവൻ മണിയെ കൊന്നത് തരികിട ഫെയിം സാബുവാണെന്ന വ്യാജ പ്രചരണം എത്തിയത്. ഇതിന് പിന്നിൽ മോഹൻലാൽ ഫാനുകളുണ്ടാകാമെന്ന് സാബുവും തുറന്നടിച്ചു. ഇതോടെ വിഷയങ്ങളിൽ ലാലിന്റെ പ്രതികരണം എന്താകുമെന്ന ചർച്ചകളും സജീവമായി. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് എല്ലാം പുഞ്ചിരിയോടെ കാണുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ ലാൽ വിശദീകരിക്കുന്നത്. വിവാദ വിഷയങ്ങളൊന്നും പരാമർശിക്കുന്നതുമില്ല. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ പ്രതികരി
തിരുവനന്തപുരം: കലാഭവൻ മണിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പുഞ്ചിരിയോടെ നോക്കി കാണുകയാണ് മോഹൻലാൽ. ഫെയ്‌സ് ബുക്കിലൂടെയാണ് താൻ എല്ലാം കാണുന്നുണ്ടെന്ന് മോഹൻലാൽ വിശദീകരിക്കുന്നത്. തൽകാലത്തേക്ക് ഒന്നിനും മറുപടിയില്ല.
കാലാഭവൻ മണിയുടെ അനുസ്മരണ ചടങ്ങിൽ നിന്ന് സംവിധായകൻ വിനനയെന്ന ഒഴിവാക്കിയത് മോഹൻലാൽ ആണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. വിനയനും സുപ്പർതാരമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കി. സൂചനകൾ മോഹൻലാലിലേക്കാണ് നീങ്ങിയതെങ്കിലും ആരുടേയും പേര് വിനയൻ പറഞ്ഞതുമില്ല. ഇതിനിടെയാണ് കലാഭവൻ മണിയെ കൊന്നത് തരികിട ഫെയിം സാബുവാണെന്ന വ്യാജ പ്രചരണം എത്തിയത്. ഇതിന് പിന്നിൽ മോഹൻലാൽ ഫാനുകളുണ്ടാകാമെന്ന് സാബുവും തുറന്നടിച്ചു. ഇതോടെ വിഷയങ്ങളിൽ ലാലിന്റെ പ്രതികരണം എന്താകുമെന്ന ചർച്ചകളും സജീവമായി. ഇതിനോടുള്ള പ്രതികരണമെന്നോണമാണ് എല്ലാം പുഞ്ചിരിയോടെ കാണുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ ലാൽ വിശദീകരിക്കുന്നത്. വിവാദ വിഷയങ്ങളൊന്നും പരാമർശിക്കുന്നതുമില്ല.
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ പ്രതികരിക്കാത്തും വാർത്തയായിരുന്നു. ഇതിനോട് ഭരതം സിനിമയിലെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രതികരിച്ചത്. തന്റെ ഹൃദയം വേദന കൊണ്ട് പൊട്ടുകയാണെന്ന സൂചനയുള്ള ഭരത്തിലെ ഗാനത്തിനിടയിലെ രംഗമായിരുന്നു അത്. ഇതിന് സമാനമായാണ് ഇപ്പോഴും ലാലിന്റെ പ്രതികരണം. ഈ പുഞ്ചിരി മതി അനിയന്മാർക്ക് ആവേശമാകാൻ എന്നാണ് പുതിയ പോസ്റ്റിന് താഴെ ലാലിന്റെ ആരാധകർ കമന്റ് ചെയ്യുന്നത്.
ലാലേട്ടാ ..താങ്കളുടെ മനസ് അപാരമാണ് .എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി മറ്റുള്ളവരെപ്പോലെ, എന്തെങ്കിലും വിളിച്ചുപറയാൻ ശ്രമിക്കാത്ത ആ മനസ്സ് ...അത് വളരെ ക്ഷമയുള്ള ,നന്മയുള്ള ,സ്‌നേഹമുള്ള ,വിശാലഹൃദയമുള്ള ഒരാൾക്കേ കഴിയൂ..താങ്കൾ പല അർത്ഥത്തിലും മഹാനാണ്..-എന്നും കമന്റുകൾ പ്രത്യ്ക്ഷപ്പെടുന്നു. ലാലേട്ടാ.. അങ്ങയുടെ ആ തോളും ചെരിച്ചു പിടിച്ചിട്ടുള്ള ഈ പുഞ്ചിരി ഉണ്ടല്ലോ അത് ലോകം കീഴടക്കിയിട്ടുണ്ട് പിന്നെ അല്ലെ വിമർശകരുടെ വായ-എന്ന് മറ്റൊരു പ്രതികരണം. അതായത് തന്റെ പ്രതികരണം പുഞ്ചിരിയിലേക്ക് ഒതുക്കുമ്പോൾ ആരാധകർ പ്രിയതാരത്തിനെതിരായ ആരോപണത്തെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കുകയാണ്.
താഴത്തെ ഈ കമന്റ് തന്നെയാണ് ഇതിന് തെളിവും- ഈ അടുത്ത കാലത്തായി കണ്ടു വരുന്ന ഒരു മാദ്ധ്യമ രോഗമാണ് എന്ത് സംഭവിച്ചാലും അതിനെല്ലാം കാരണക്കാരൻ മോഹൻലാൽ ആണ് എന്ന് പടച്ചുവിടുന്നത്.... നാളെ ഭൂമി കുലുങ്ങിയാലും സുനാമി ഉണ്ടായാലും അതിനും കാരണക്കാരൻ മോഹൻലാൽ ആണ് എന്ന് പറഞ്ഞാലും അൽഭുതപെടാൻ ഇല്ല കാരണം പുലിമുരുകൻ വരുമ്പോൾ ഇതും ഒക്കേ സംഭവിക്കും... എന്ത് ആയാലും ഒന്ന് ഉറപ്പായി മലയാളത്തിൽ മോഹൻലാൽ അല്ലാതെ മറ്റൊരു താരവും ഇല്ലാ അതുകൊണ്ട് തന്നെയാണ് എല്ലാത്തിനും മോഹൻലാൽ സമാധാനം പറയണം എന്ന് മാദ്ധ്യമങ്ങളും ഞരമ്പുരോഗികളും വാശിപിടിക്കുന്നത്.
എന്നാൽ ചിരി മാത്രം പോര ലാലേട്ട, നല്ല മറുപടിയും കൊടുക്കു, അഭിനവ കുല ദ്രോഹികൾക്ക്... എന്ന് കുറിക്കുന്ന ഫാൻസുകാരേയും ലാലിന്റെ എഫ് ബി പേജിൽ തന്നെ കാണാം.
Watching everything with a smile :)
Posted by Mohanlal on Wednesday, March 16, 2016