- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം അഞ്ചു മണിക്കൂർ ടിവി കണ്ടാൽ ബ്ലഡ് ക്ലോട്ട് ചെയ്തു മരിക്കാൻ സാധ്യത; ഇടയ്ക്ക് എണീറ്റ് വെള്ളം കുടിക്കുക എങ്കിലും ചെയ്യാൻ മറക്കരുതേ...
ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കാനാണ് ഇപ്പോൾ മിക്കവർക്കും താത്പര്യം. അതിന് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ല. മണിക്കൂറുകളോളം ഇവർ ഈ വിഡ്ഡിപ്പെട്ടിയുടെ മുന്നിൽ ഇങ്ങനെ ഇരിക്കും. എന്നാൽ മണിക്കൂറുകളോളം ടിവിയുടെ മുന്നിൽ ഇരിക്കുന്നവർക്ക് രക്തം കട്ട പിടിച്ച് മരിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ദിവസേന അഞ്ചു മണിക്കൂ
ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കാനാണ് ഇപ്പോൾ മിക്കവർക്കും താത്പര്യം. അതിന് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ല. മണിക്കൂറുകളോളം ഇവർ ഈ വിഡ്ഡിപ്പെട്ടിയുടെ മുന്നിൽ ഇങ്ങനെ ഇരിക്കും. എന്നാൽ മണിക്കൂറുകളോളം ടിവിയുടെ മുന്നിൽ ഇരിക്കുന്നവർക്ക് രക്തം കട്ട പിടിച്ച് മരിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ദിവസേന അഞ്ചു മണിക്കൂറിൽ കൂടുതൽ നേരം ടിവി കണ്ടിരുന്നാൽ പൾമനറി എംബോളിസം (pulmonary embolism) എന്ന രോഗം പിടിപെടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ജപ്പാനിലുള്ള ഒസാക്ക യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ദീർഘനേരം ടിവി കാണുന്നത് ശ്വാസകോശത്തെ ബാധിക്കുന്ന രക്തം കട്ടപിടിക്കൻ അസുഖത്തിന് കാരണമാകുമെന്ന് തെളിഞ്ഞിരിക്കുന്നത്. 18 വർഷത്തിലധികമായി 86,000 പേരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഇതു തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് ദീർഘനേരം ടിവിക്കു മുന്നിലിരിക്കുമ്പോൾ ഇടയ്ക്കിടെ എഴുന്നേറ്റ് വെള്ളം കുടിക്കുകയെങ്കിലും ചെയ്യണമെന്നാണ് ശാസ്ത്രജ്ഞർ ഓർമപ്പെടുത്തുന്നത്.
ബ്രിട്ടണിൽ പൾമനറി എംബോളിസം പിടിപെട്ട് വർഷത്തിൽ 60,000 പേർ മരിക്കുന്നുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ദീർഘദൂര വിമാനയാത്രയ്ക്കിടയിൽ ചിലർക്കെങ്കിലും സംഭവിക്കുന്നതാണ് പൾമനറി എംബോളിസം. ഇതു സംഭവിക്കാതിരിക്കുന്നതിനായി ദീർഘദൂര വിമാനങ്ങളിൽ ഇടയ്ക്കിടെ യാത്രക്കാരെക്കൊണ്ട് വ്യായാമങ്ങൾ ചെയ്യിക്കാറുണ്ട്. മണിക്കൂറുകളോളം ടിവിക്കു മുന്നിൽ ചടഞ്ഞിരിക്കുന്നവർ ഇതേ രീതിയിൽ തന്നെ മുൻകരുതൽ എടുക്കണമെന്നാണ് ലണ്ടനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഫറൻസ് ചൂണ്ടിക്കാട്ടിയത്.
ദിവസേന അഞ്ചു മണിക്കൂറിലധികം ടിവി കാണുന്നവർക്ക് പൾമനറി എംബോളിസം വരുന്നതിനുള്ളി സാധ്യത മറ്റുള്ളവരേക്കാൾ ഇരട്ടിയാണെന്നാണ് ഗവേഷകർ പറയുന്നത്. നാല്പതു മുതൽ 59 വയസുള്ളവരിൽ അപകടസാധ്യത കൂടുതലാണു താനും. ഇതാദ്യമായാണ് പൾമനറി എംബോളിസവും ദീർഘനേരം ടിവി കാണലും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി തെളിഞ്ഞിരിക്കുന്നതെന്ന് ഒസാക്ക യൂണിവേഴ്‌സിറ്റിയിൽ ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ടോറു ഷിറാക്കവ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ പൾമനറി എംബോളിസം ബാധിക്കാതിരിക്കുന്നതിനായി ദീർഘനേരം ടിവി കാഴ്ചക്കിടയിൽ എഴുന്നേറ്റ് അങ്ങോട്ടുമിട്ടോങ്ങും നടക്കണമെന്നും ശരീരത്തിൽ നിർജലിനീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ഗവേഷകർ പറയുന്നു. പ്രായമായവർ അഞ്ചു മണിക്കൂറിലധികം ടിവി കാണുന്നത് കൂടുതൽ അപകടകരമാണെന്നും ഗവേഷകർ പറയുന്നു. ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നത് തങ്ങളുടെ ഹൃദയാരോഗ്യത്തെ ക്ഷയിപ്പിക്കുകയാണെന്ന കാര്യം മിക്കവരും മറക്കുകയാണെന്നും ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ പ്രഫ. ജറമി പിയേഴ്‌സ്ൺ പറയുന്നു.