കുവൈത്ത് സിറ്റി: വെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായികർശന നടപടി ആലോചനയിൽ. ് ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. വൻ തുക ചെലവാക്കി നൽകുന്ന കുടിവെള്ളം യുക്തിരഹിതമായി ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനാണ് വൈദ്യുതി- ജല മന്ത്രാലയം ആലോചിക്കുന്നത്.

വീടുകളും വരാന്തകളും കഴുകാൻ കുടിവെള്ളം ഉപയോഗിക്കുന്നതിനടക്കം നടപടി എടുക്കാനാണ് ആലോചിക്കുന്നതെന്ന് അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.ശുദ്ധജല ഉൽപാദന ചെലവ് അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുന്നത് പരിഗണിക്കുന്നതെന്ന് ഇഖ്ബാൽ അൽ തയ്യാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

സ്‌കൂളുകളിലെ ജല ദുരുപയോഗം തടയുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കും. ചില സ്‌കൂളുകളിൽ പൂന്തോട്ടങ്ങൾ നനയ്ക്കാൻ ശുദ്ധജലം ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. മീറ്റർ റൂമുകൾ ഉപേക്ഷിച്ച സാധനങ്ങളുടെ സൂക്ഷിക്കൽ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.