- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലിക്കറ്റ് ഗ്രീൻ കാർണിവൽ: സൗജന്യ പ്രകൃതിസൗഹൃദ കുടിവെള്ള സംഭരണി വിതരണോദ്ഘാടനം
മുക്കം: സംസ്ഥാന സർക്കാറിന്റെ 'റീബിൽഡ് കേരള' പദ്ധതിക്ക് പിന്തുണയായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒക്റ്റോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന 'കാലിക്കറ്റ് ഗ്രീൻ കാർണിവെലി'ന്റെ പ്രചാരണ ഭാഗമായി ജില്ലയിലെ വിവിധ പൊതു സ്ഥാപനങ്ങളിൽ സൗജന്യമായി സ്ഥാപിക്കുന്ന പ്രകൃതി സൗഹൃദ ശുദ്ധജല കുടിവെള്ള സംഭരണിയുടെ വിതരണോദ്ഘാടനം ലൗ ഷോർ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി ഗ്ലോബൽ പ്രവാസി പ്രസിഡന്റ് ഗുലാം ഹുസൈൻ നിർവഹിച്ചു. മിട്ടി കൂൾ കമ്പനിയുടെയും ഗ്രീൻ ഷോപ്പി കൂളിമാടിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലൗഷോർ ചെയർമാൻ യു.എ മുനീർ അധ്യക്ഷത വഹിച്ചു. കെ.ടി.എ നാസർ, മുക്കം പ്രസ് ഫോറം സെക്രട്ടറി സി ഫസൽ ബാബു, മജീദ് പുളിക്കൽ, സാലിം ജീറോഡ് എന്നിവർ സംസാരിച്ചു.
മുക്കം: സംസ്ഥാന സർക്കാറിന്റെ 'റീബിൽഡ് കേരള' പദ്ധതിക്ക് പിന്തുണയായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒക്റ്റോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന 'കാലിക്കറ്റ് ഗ്രീൻ കാർണിവെലി'ന്റെ പ്രചാരണ ഭാഗമായി ജില്ലയിലെ വിവിധ പൊതു സ്ഥാപനങ്ങളിൽ സൗജന്യമായി സ്ഥാപിക്കുന്ന പ്രകൃതി സൗഹൃദ ശുദ്ധജല കുടിവെള്ള സംഭരണിയുടെ വിതരണോദ്ഘാടനം ലൗ ഷോർ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി ഗ്ലോബൽ പ്രവാസി പ്രസിഡന്റ് ഗുലാം ഹുസൈൻ നിർവഹിച്ചു.
മിട്ടി കൂൾ കമ്പനിയുടെയും ഗ്രീൻ ഷോപ്പി കൂളിമാടിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലൗഷോർ ചെയർമാൻ യു.എ മുനീർ അധ്യക്ഷത വഹിച്ചു. കെ.ടി.എ നാസർ, മുക്കം പ്രസ് ഫോറം സെക്രട്ടറി സി ഫസൽ ബാബു, മജീദ് പുളിക്കൽ, സാലിം ജീറോഡ് എന്നിവർ സംസാരിച്ചു.
Next Story