- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്രയിൽ പൈപ്പ് പൊട്ടി; മസ്കറ്റിലെ വിവിധ ഭാഗങ്ങളിൽ ജല വിതരണം മുടങ്ങി
മസ്‌കത്ത്: മത്രയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജല വിതരണം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെയാണ് പൈപ്പ് പൊട്ടിയത്. അൽ ശീറാ റൗണ്ട്എബൗട്ടിനടുത്തും റിയാം പാർക്കിനടുത്തുമാണ് പൈപ്പ് പൊട്ടിയത്. ഇതുമൂലം ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. പൈപ്പ് പൊട്ടിയത് ജല വിതരണത്തെ ബാധിക്കാനിടയുണ്ടെന്ന് ജല വിതരണ അഥോറിറ്റി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ മാത്രമേ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് അധികൃതർ നൽകുന്ന വിവരം. അതുകൊണ്ടുതന്നെ ജലം കുറച്ചു മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മസ്‌കത്ത്: മത്രയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജല വിതരണം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെയാണ് പൈപ്പ് പൊട്ടിയത്.
അൽ ശീറാ റൗണ്ട്എബൗട്ടിനടുത്തും റിയാം പാർക്കിനടുത്തുമാണ് പൈപ്പ് പൊട്ടിയത്. ഇതുമൂലം ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
പൈപ്പ് പൊട്ടിയത് ജല വിതരണത്തെ ബാധിക്കാനിടയുണ്ടെന്ന് ജല വിതരണ അഥോറിറ്റി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ മാത്രമേ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് അധികൃതർ നൽകുന്ന വിവരം. അതുകൊണ്ടുതന്നെ ജലം കുറച്ചു മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Next Story