മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിന്റെ ചിലയിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. അൽ അമിറാത്ത്, മസ്‌കത്ത്, മത്ര, വതയ്യ എന്നീ മേഖലകളിലാണ് വെള്ളിയാഴ്ച മുതൽ 48 മണിക്കൂർ നേരത്തേക്ക് ജലവിതരണം മുടങ്ങുക. ഉപഭോക്താക്കൾ ആവശ്യത്തിന് മുൻകരുതൽ എടുക്കണമെന്നും അഥോറിറ്റി വൈദ്യുതി, ജല പൊതു അഥോറിറ്റി അറിയിച്ചു.

ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾ പൂർത്തീകരിക്കേണ്ടതിനാലാണ് ജലവിതരണം നിർത്തിവെക്കേണ്ടിവരുന്നത്. കൂടുതൽ ഉപഭോക്താക്കളും അവധി ആഘോഷിക്കാൻ പുറത്തായിരിക്കുമെന്നതിനാലാണ് ഈ ദിവസങ്ങൾ അറ്റകുറ്റപ്പണിക്കായി തെരഞ്ഞെടുത്തത്.