- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസിത രാജ്യമായ ബ്രിട്ടനിൽ വെള്ളം കുടിക്കാത്തതുകൊണ്ട് വർഷംതോറും മരിക്കുന്നത് 13,000 പേർ; അപ്പോൾ ഇന്ത്യയിൽ എത്രയായിരിക്കും? ദയവായി ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഒരു ജീവിത ശീലമാക്കൂ
ദിവസവും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയാൽ നിങ്ങൾ രക്ഷപ്പെടുക മരണകാരണമായ വൃക്ക രോഗത്തിൽനിന്നാകും. നിർജലീകരണം മൂലമുള്ള വൃക്കരോഗത്തിൽ ഓരോവർഷവും 13,000-ത്തോളം പേർ മരിക്കുന്ന ബ്രിട്ടനിലെ വിദഗ്ധരുടേതാണ് ഈ മുന്നറിയിപ്പ്. മികച്ച ജീവിത ശൈലി പിന്തുടരുന്ന വികസിത രാജ്യമായ ബ്രിട്ടനിൽ ഇത്രയധികംപേർ വൃക്കരോഗികളായി മരണത്തിന് കീഴടങ്ങുന്നുണ്ടെങ്കിൽ, ഇന്ത്യയിൽ എന്തായിരിക്കും സ്ഥിതി? വൃക്കരോഗമാണ് ബ്രിട്ടനിലെ ആതുരശുശ്രൂഷാ രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രതിദിനം വെള്ളം കുടിക്കുന്ന അളവ് മെച്ചപ്പെടുത്തിയാൽ മാത്രം ഇവരിൽ പലരുടെയും ജീവൻ രക്ഷിക്കാനാകും. മറ്റേതെങ്കിലും അസുഖബാധിതനായി ആശുപത്രിയിലെത്തുന്ന ഒരാൾക്ക് മതിയായ ശുശ്രൂഷ കിട്ടിയില്ലെങ്കിലും അയാൾ വൃക്ക രോഗിയായി മാറാം. വൃക്കകളിലെ ജലാംശം കുറയുന്നതനുസരിച്ച് ആവശ്യമില്ലാത്ത പദാർഥങ്ങളെ രക്തത്തിൽനിന്ന് വേർതിരിച്ച് മൂത്രത്തിലൂടെ പുറംതള്ളാനുള്ള വൃക്കകളുടെ ശേഷി കുറയും. ഇത്തരം വിഷാംശങ്ങൾ അടിഞ്ഞുകൂടുന്നതോടെ അയാൾ വൃക
ദിവസവും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയാൽ നിങ്ങൾ രക്ഷപ്പെടുക മരണകാരണമായ വൃക്ക രോഗത്തിൽനിന്നാകും. നിർജലീകരണം മൂലമുള്ള വൃക്കരോഗത്തിൽ ഓരോവർഷവും 13,000-ത്തോളം പേർ മരിക്കുന്ന ബ്രിട്ടനിലെ വിദഗ്ധരുടേതാണ് ഈ മുന്നറിയിപ്പ്. മികച്ച ജീവിത ശൈലി പിന്തുടരുന്ന വികസിത രാജ്യമായ ബ്രിട്ടനിൽ ഇത്രയധികംപേർ വൃക്കരോഗികളായി മരണത്തിന് കീഴടങ്ങുന്നുണ്ടെങ്കിൽ, ഇന്ത്യയിൽ എന്തായിരിക്കും സ്ഥിതി?
വൃക്കരോഗമാണ് ബ്രിട്ടനിലെ ആതുരശുശ്രൂഷാ രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രതിദിനം വെള്ളം കുടിക്കുന്ന അളവ് മെച്ചപ്പെടുത്തിയാൽ മാത്രം ഇവരിൽ പലരുടെയും ജീവൻ രക്ഷിക്കാനാകും. മറ്റേതെങ്കിലും അസുഖബാധിതനായി ആശുപത്രിയിലെത്തുന്ന ഒരാൾക്ക് മതിയായ ശുശ്രൂഷ കിട്ടിയില്ലെങ്കിലും അയാൾ വൃക്ക രോഗിയായി മാറാം.
വൃക്കകളിലെ ജലാംശം കുറയുന്നതനുസരിച്ച് ആവശ്യമില്ലാത്ത പദാർഥങ്ങളെ രക്തത്തിൽനിന്ന് വേർതിരിച്ച് മൂത്രത്തിലൂടെ പുറംതള്ളാനുള്ള വൃക്കകളുടെ ശേഷി കുറയും. ഇത്തരം വിഷാംശങ്ങൾ അടിഞ്ഞുകൂടുന്നതോടെ അയാൾ വൃക്കരോഗിയായി മാറുകയും ചെയ്യും. ഒടുവിൽ വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാർഗങ്ങളില്ലാതെ വരും.
ഹൃദ്രോഗമോ മറ്റ് കാര്യമായ അസുഖങ്ങളോ ഉള്ളവർക്ക് വൃക്കരോഗം വളരെ ഗുരുതരമായ അവസ്ഥയാകും സൃഷ്ടിക്കുക. 'അക്യൂട്ട് കിഡ്‌നി ഇൻജുറി' എന്ന രോഗാവസ്ഥ കണ്ടുപിടിക്കുന്നതിലും പരിചരിക്കുന്നതിലും ബ്രിട്ടനിലെ ആശുപത്രികളുടെ നിലവാരത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് ഈ മരണ സംഖ്യ രേഖപ്പെടുത്തുന്നത്.
രോഗം കണ്ടുപിടിക്കുന്നതിലും പരിചരിക്കുന്നതിലും ബ്രിട്ടനിലെ ആശുപത്രികളുടെ നിലവാരം പരിശോധിക്കുന്ന എൻഎച്ച്എസ് ഇംപ്രൂവ്‌മെന്റ് ഇതുസംബന്ധിച്ച പുതിയ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ശ്രദ്ധാപൂർവമല്ലാത്ത മരുന്നുപയോഗം പോലും ഒരാളെ വൃക്കരോഗിയാക്കി മാറ്റാമെന്ന് ഇതുസംബന്ധിച്ച പഠനത്തിൽ പറയുന്നു. മതിയായ രീതിയിൽ വെള്ളം കുടിക്കാത്തതും രോഗകാരണമാകുമെന്നും വിദഗ്ദ്ധർ പറയുന്നു.