- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര ഗ്ലാസ് വെള്ളമാണ് ഒരാൾ ശരിക്കും ഒരു ദിവസം കുടിക്കേണ്ടത്? വെള്ളം കുടിക്കുന്ന കാര്യത്തിൽ ആണിനും പെണ്ണിനും വ്യത്യാസമുണ്ടോ? മയോ ക്ലിനിക്ക് പുറത്തിറക്കിയ വാട്ടർ കാൽക്കുലേറ്ററിന്റെ കഥ
ഒരാൾ ഒരു ദിവസം എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള സംശയം എല്ലാവർക്കുമുണ്ടാകും. വെള്ളം കൂടുതൽ കുടിക്കുന്നതും അപകടമാണെന്നിരിക്കെ, ഇതെങ്ങനെ കണ്ടെത്തുമെന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചാൽ ഒരുമാതിരി അസുഖങ്ങളെ തടഞ്ഞുനിർത്താമെന്നിരിക്കെ, ഈ കണക്കറിയേണ്ടത് അത്യാവശ്യവുമാണ്. മിനെസോട്ടയിലെ മയോ ക്ലിനിക്ക് പുറത്തിറക്കിയ വാട്ടർ കാൽക്കുലേറ്റർ അത്തരം സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. പുരുഷന്മാർ ഒരു ദിവസം 13 കപ്പും സ്ത്രീകൾ ഒമ്പതു കപ്പും വെള്ളം കുടിക്കണമെന്ന് മയോ ക്ലിനിക്ക് പുറത്തുവിടുന്ന കണക്ക്. എന്നാൽ, ഓരോരുത്തരുടെയും ശരീരം വിഭിന്നമായതിനാൽ ഈ അളവിലും വ്യത്യാസമുണ്ടാകാം. അതു കണ്ടെത്താൻ നിസ്സാരമായ ഒരു ശാസ്ത്രീയ ഫോർമുലയും അവർ നിർദേശിക്കുന്നു. ആ ഫോർമുല ഇതാണ്. നിങ്ങളുടെ ശരീരഭാരം (പൗണ്ടിൽ: എൽബിഎസ്) എത്രയെന്ന് നോക്കുക. അതിനെ 2.2 കൊണ്ട് ഹരിക്കുക. ഇങ്ങനെ കിട്ടുന്ന സംഖ്യയെ നിങ്ങളുടെ പ്രായം കൊണ്ട് ഗുണിക്കുക. ആ സംഖ്യയെ 28.3 കൊണ്ട് ഹരിക്കുക. ഇനി കിട്ടുന്ന സംഖ്യയാണ് ഒരു ദിവസ
ഒരാൾ ഒരു ദിവസം എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള സംശയം എല്ലാവർക്കുമുണ്ടാകും. വെള്ളം കൂടുതൽ കുടിക്കുന്നതും അപകടമാണെന്നിരിക്കെ, ഇതെങ്ങനെ കണ്ടെത്തുമെന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ചാൽ ഒരുമാതിരി അസുഖങ്ങളെ തടഞ്ഞുനിർത്താമെന്നിരിക്കെ, ഈ കണക്കറിയേണ്ടത് അത്യാവശ്യവുമാണ്. മിനെസോട്ടയിലെ മയോ ക്ലിനിക്ക് പുറത്തിറക്കിയ വാട്ടർ കാൽക്കുലേറ്റർ അത്തരം സംശയങ്ങൾക്ക് ഉത്തരം നൽകുന്നു.
പുരുഷന്മാർ ഒരു ദിവസം 13 കപ്പും സ്ത്രീകൾ ഒമ്പതു കപ്പും വെള്ളം കുടിക്കണമെന്ന് മയോ ക്ലിനിക്ക് പുറത്തുവിടുന്ന കണക്ക്. എന്നാൽ, ഓരോരുത്തരുടെയും ശരീരം വിഭിന്നമായതിനാൽ ഈ അളവിലും വ്യത്യാസമുണ്ടാകാം. അതു കണ്ടെത്താൻ നിസ്സാരമായ ഒരു ശാസ്ത്രീയ ഫോർമുലയും അവർ നിർദേശിക്കുന്നു. ആ ഫോർമുല ഇതാണ്.
നിങ്ങളുടെ ശരീരഭാരം (പൗണ്ടിൽ: എൽബിഎസ്) എത്രയെന്ന് നോക്കുക. അതിനെ 2.2 കൊണ്ട് ഹരിക്കുക. ഇങ്ങനെ കിട്ടുന്ന സംഖ്യയെ നിങ്ങളുടെ പ്രായം കൊണ്ട് ഗുണിക്കുക. ആ സംഖ്യയെ 28.3 കൊണ്ട് ഹരിക്കുക. ഇനി കിട്ടുന്ന സംഖ്യയാണ് ഒരു ദിവസം നിങ്ങൾ കുടിക്കേണ്ട വെള്ളത്തിന്റെ അളവ്. അതിനെ എട്ടുകൊണ്ട് ഹരിക്കുകയാണെങ്കിൽ, എത്ര കപ്പ് വെള്ളം കുടിക്കണമെന്നും വ്യക്തമാകും.
സ്ഥിരമായി വ്യായാമം ചെയ്യുന്നയാളാണെങ്കിൽ, നിങ്ങളുടെ ശരീരത്തിൽനിന്ന് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന വെള്ളത്തെക്കാൾ അധികം എന്നും കുടിക്കണം. എക്‌സർസൈസ് ചെയ്യുന്ന ഓരോ അരമണിക്കൂറിലും അധികമായി 12 ഔൺസ് വെള്ളം കുടിക്കണമെന്ന് അമേരിക്കൻ സ്പോർട്സ് മെഡിസിൻ കോളേജ് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ ധാരാളം ജലാംശമുള്ള ഭക്ഷണം കഴിക്കുകയും വേണം.
ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, കുക്കുംബർ പോലുള്ളവ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഒഴിവാക്കി നിർത്താൻ സഹായിക്കും. ഉപ്പുകലർന്ന ഭക്ഷണം അധികം കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കുകയും ചെയ്യും.