- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകുന്നവരും, പുറത്തെ ലൈറ്റ് കത്തിച്ചിടുന്നവരും ജാഗ്രതേ; വെള്ളവും വൈദ്യുതിയും പാഴാക്കുന്നവരെ കാത്തിരിക്കുന്നത് 20,000 റിയാൽ പിഴ
ദോഹ: കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകുന്നവരും വീടിന്റെ മുറ്റം കഴുകുന്നവരും അനാവശ്യമായി ലൈറ്റുകൾ കത്തിച്ചിടുന്നവരും അല്പം ജാഗ്രത പുലർത്തിയാൽ നന്ന്. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കുള്ള ശിക്ഷ 20,000 റിയാൽ വരെയാക്കി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരടു നിയമം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. 20
ദോഹ: കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകുന്നവരും വീടിന്റെ മുറ്റം കഴുകുന്നവരും അനാവശ്യമായി ലൈറ്റുകൾ കത്തിച്ചിടുന്നവരും അല്പം ജാഗ്രത പുലർത്തിയാൽ നന്ന്. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കുള്ള ശിക്ഷ 20,000 റിയാൽ വരെയാക്കി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരടു നിയമം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
2008-ലെ 26-ാം നമ്പർ നിയമമാണ് ഭേദഗതി ചെയ്ത് പിഴത്തുക ഇരട്ടിയാക്കുന്നത്. കുടിവെള്ളം കാർ കഴുകുന്നതിനോ വീടിന്റെ മുറ്റം കഴുകുന്നതിനോ ഉപയോഗിച്ചാൽ 20,000 റിയാൽ പിഴ ലഭിക്കാം. ഹോസ് ഉപയോഗിച്ചു കാർ കഴുകുന്നതിനും ചെടികൾക്കു കീഴിലേക്കു ഹോസ് തുറന്നു വിടുന്നതിനും മുമ്പേ വില ക്കുണ്ട്.
പൊട്ടിയ പൈപ്പ് നന്നാക്കാതെ വെള്ളം പാഴാക്കിയാലും ശിക്ഷ ലഭിക്കും. രാവിലെ ഏഴുമുതൽ വൈകിട്ടു നാലുവരെ പുറത്തെ ലൈറ്റുകൾ കത്തിച്ചിടുന്നതും കുറ്റകരമാണ്. ഇതിന് പ തിനായിരം റിയാൽ വരെയാണ് ശിക്ഷ. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കുള്ള ശിക്ഷ നേരത്തേ ആയിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെയായിരുന്നു. ഇതാണ് ഇരട്ടിയാക്കിയത്.
മൂന്നു മാസത്തിനുള്ളിൽ കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ആറു വർഷമായി നിയമമുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുന്ന തിനു ബുദ്ധിമുട്ടായിരുന്നു