ചൂട് കനത്തതോടെ ജലദൗർലഭ്യം രൂക്ഷമായതോടെ കാൾഗറിയിലും പരിസര പ്രദേശങ്ങളിലും ജലം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഒക്കൊടോക്‌സ്, ടർണർ വാലി, ബ്ലാക്ക് ഡയമണ്ട് എന്നിവിടങ്ങളിൽ ജല ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ പ്രദേശങ്ങളിൽ ഓസുകളിലൂടെയുള്ള സ്പ്രിങ്കേഴ്‌സ് സ്വിമ്മിങ് പൂൾ എ്ന്നിങ്ങനെയുള്ള ഉപയോഗത്തിനാണ് നിയന്ത്രണം വരുക.

വേനൽക്കാലത്ത് ചൂട് കൂടിയതോടെ ആളുകളുടെ ജലം ഉപയോഗം കൂടിയതാണ് ജലം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. വീടിന് പുറമേയുള്ള എല്ലാവിധ ജലഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി. മാത്രമല്ല വീട്ടിനുള്ളിലും ജലനിയന്ത്രണം ആവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പുണ്ട്.