മലപ്പുറം: മുറിവൈദ്യന്മ്മാരെ ഡോക്ടറാക്കുന്ന കേന്ദ്രസർക്കാറിന്റെ മെഡിക്കൽ കമീഷൻ റിപ്പോർട്ട് വ്യാപകമായി ചർച്ചചെയ്യപ്പെടുന്ന കാലമാണെല്ലോ ഇത്. അങ്ങനെ സംഭവിച്ചാലുള്ള ദുരന്തം വെളിപ്പെടുത്തുന്ന ഒരു സംഭവം കൂടി കഴിഞ്ഞ ദിവസം സാക്ഷരകേരളത്തിൽ സംഭവിച്ചു.മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വാട്ടർ ബെർത്ത് എന്ന പ്രകൃതിചികിത്സ അവലംബിച്ച മലപ്പുറം വളവന്നുർ സ്വദേശിയായ 23കാരിയാണ് മരിച്ചത്. വെള്ളത്തിലൂടെയുള്ള പ്രസവം വഴി വേദനയില്ലാതെ കുഞ്ഞിനെ പ്രസവിക്കാമെന്ന് പറഞ്ഞാണ് ഇവർ യുവതിയുടെ ബന്ധുക്കളെ കൈയിലെടുത്തത്. എന്നാൽ പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങുകയും യുവതിക്ക് ബി.പി വർധിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിടുകയായിരുന്നു. തുടർന്ന് ഇതേ ആശുപത്രിയിലെതന്നെ ആധുനിക വൈദ്യ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു.

നേരത്തെ മലപ്പുറം കോട്ടക്കലിനടുത്ത് വാട്ടർബെർത്തിനിടെ കുട്ടി മരിച്ചത് വിവാദമായിരുന്നു. എന്നാൽ അതേ പ്രകൃതി ചികിത്സകൻ തന്നെയാണ് ഇപ്പോൾ പേരുമാറ്റി മഞ്ചേരിയിലും എത്തിയത്. നേരത്തെ ഇയാൾ കേസിൽ കുടുങ്ങിയെങ്കിലും ജാമ്യത്തിൽ ഇറങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇയാൾക്കെതിരെ നിയമ നടപടികൾ ശക്തമാക്കുകയാണെങ്കിൽ ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ പറയുന്നത്.

സംഭവം ആശുപത്രി അധികൃതർ രഹസ്യമാക്കിവെച്ചെങ്കിലും ജില്ലാമെഡിക്കൽ ഓഫീസർക്ക് കിട്ടിയ പരാതിയെ തുടർന്നാണ് വിവരം പുറംലോകം അറിഞ്ഞത്. ഒരേ ആശുപത്രിയിൽതന്നെ അലോപ്പതിക്കും പ്രകൃതിചികിത്സക്കും അനുമതികൊടുക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കേ, മഞ്ചേരിയിലെ ആശുപത്രിക്ക് എങ്ങനെ അംഗീകാരം കിട്ടിയെന്നതും സംശയമാണ്. ഇതേ അവസ്ഥയാണ് പ്രകൃതി ചികിത്സകരെയും, വൈദ്യന്മ്മാരെയും, യുനാനി ചികിത്സകരെയുമൊക്കെ ഹ്രസ്വകാല കോഴ്‌സുകൾക്കുശേഷം അലോപ്പതി ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടിയാൽ ഉണ്ടാവുകയെന്ന് സോഷ്യൽ മീഡിയയിലടക്കം നിരവധിപേർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ വർഷമാണ് മലപ്പുറം തെന്നല വാളക്കുളത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വാട്ടർ ബർത്ത് ചികിത്സക്കിടെ കുഞ്ഞ് മരിച്ചത്. കേന്ദ്രം നടത്തുന്ന ഡോക്ടറടക്കം മൂന്നുപേർക്കെതിരെ അന്ന് കേസ് എടുത്തിരുന്നെങ്കിലും ഇതേ വിദ്വാൻ വീണ്ടും ജീവൻ അപഹരിച്ചിരിക്കയാണ്. ഈ കേന്ദ്രം നടത്തിപ്പുകാരന് രാജീവ്ഗാന്ധി യൂനിവേഴ്‌സിറ്റിയുടെ നാചറോപ്പതി ബിരുദം മാത്രമാണുള്ളതെന്ന് അന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു . പുസ്തകത്തിലൂടെ വായിച്ച വിവരങ്ങൾ മാത്രമാണ് നടത്തിപ്പുകാരനുള്ളത്. പ്രസവമെടുക്കുന്നതിന്റെയോ മറ്റു കാര്യങ്ങളോ ഇയാൾക്ക് അറിയില്‌ളെന്നാണ് വിവരം. നേരത്തേയും ഇവിടെ മരണം സംഭവിച്ചിട്ടുണെന്നും അന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അന്നുതന്നെ കർശനമായ നടപടികൾ എടുത്തിരുന്നെങ്കിൽ വീണ്ടുമൊരു മരണം ഒഴിവാക്കാമായിരുന്നു.

സമാനമായ സാഹചര്യത്തിലാണ് ചികിത്സക്കിടെ രോഗി മരിച്ചകേസിൽ പ്രകൃതിചികിത്സയുടെ കേരളത്തിലെ ആചാര്യനായി അറിയപ്പെടുന്ന ഡോ.ജേക്കബ് വടക്കൻചേരിക്കെതിരെ ഉണ്ടായ വിധിയും . കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന സി വിനയാനന്ദൻ പന്ത്രണ്ട് വർഷം മുമ്പാണ് എറണാകുളം ചമ്പക്കര നേച്ചർ ലൈഫ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ കോഴിക്കോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിലാണ് ജേക്കബ് വടക്കൻചേരി നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായി വിധിയുണ്ടായത്.ഗ്ഗേഡാക്ടർ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ചികിത്സക്കാവശ്യമായ അറിവും നൈപുണിയും തനിക്കുണ്ട് എന്ന ധ്വനിയാണ് നൽകുന്നതെന്ന് ഫോറം നിരീക്ഷിച്ചു.

അത്തരമൊരാളെ ഒരു രോഗി സമീപിച്ചാൽ ആ ചികിത്സ താൻ ഏറ്റടെുക്കേണ്ടതുണ്ടോ, പ്രസ്തുത രോഗിക്ക് എന്തു തരം ചികിത്സയാണ് വേണ്ടത്, ആ ചികിത്സ എപ്രകാരമാണ് നടത്തേണ്ടത് എന്നീ കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ പുലർത്തേണ്ടുന്ന ഉത്തരവാദിത്വമുണ്ട് എന്ന് ഫോറം വ്യക്തമാക്കി. ഇവയിലേതെങ്കിലും ഒരു കാര്യത്തിൽ വീഴ്ച വന്നാൽ തന്നെ കുറ്റകരമായ അശ്രദ്ധയുടെ പേരിൽ നടപടിക്ക് സാധൂകരണമുണ്ടെന്നും ഫോറം അഭിപ്രായപ്പെട്ടു. എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും സാമാന്യമായ അളവിൽ അറിവും നൈപുണിയും പുലർത്തേണ്ടതുണ്ടെന്നും സാമാന്യവിധം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. തങ്ങൾക്ക് ഇ സിജി വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല എന്ന ജേക്കബ് വടക്കഞ്ചരേിയുടെ കുറ്റസമ്മതം ആശുപത്രി അധികൃതരുടെ ഗൗരവതരമായ അറിവില്ലായ്മയെ സൂചിപ്പിക്കുന്നതായും ഏത് വൈദ്യശാഖയിൽ പ്രാക്ടീസ് ചെയ്യന്നവരാണെങ്കിലും വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാന പാഠങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടതാണെന്നും അതില്ലാത്തവർ ഡോക്ടർമാർ എന്ന് വിളിക്കപ്പെടന്നതിന് അർഹതയില്ലാത്തവരാണെന്നും ഫോറം വ്യക്തമാക്കി.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന രോഗിയെ ആശുപത്രിയുടെ താഴെ നിലയിൽ നിന്ന്8203 സ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേക്ക് യോഗസ്സനം ചെയ്യന്നതിന് കൊണ്ടുപോയതും യോഗ ചെയ്യച്ചതുമെല്ലാം രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതിന് എതിർകക്ഷികൾക്കുള്ള കഴിവില്ലായ്മയാണെന്നും ഫോറം വിലയിരുത്തി. രോഗി പ്രമേഹ രോഗ ബാധിതനാണ് എന്നതിനാൽ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിട്ടില്ലങ്കെിലും ശ്വസന തടസ്സം, ക്ഷീണം എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണെന്ന് ഡോക്ടർമാർ എന്ന നിലയ്ക്ക് എതിർകക്ഷികൾ തിരിച്ചറിയേണ്ടിയിരുന്നുവെന്നും ഫോറം നിരീക്ഷിച്ചു.പുതിയ സാഹചര്യത്തിൽ ഈ വിധിയും സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്.