2019 മുതൽ വാട്ടർ ചാർജ് നിരക്ക് ഉയരുന്നത് വെള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിലായിരി ക്കുമെന്ന് റിപ്പോർട്ട്. വെള്ളത്തിന്റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമയി നടപ്പിലാക്കുന്ന പദ്ധതി ഏകദേശം ഒരു ലക്ഷത്തോളം പേർക്ക് ബാധകമാകുമെന്നാണ് റിപ്പോർട്ട്.

നാല് അംഗങ്ങൾ വരെയുള്ള ഒരുശരാശരി കുടുംബത്തിന് വർഷത്തിൽ 125,000 ലിറ്റർ വെള്ളമാണ് ആവശ്യമാണ് വരുക. കൂടാതെ ഒരാൾ മാത്രമുള്ള വീട്ടിന് 47,000 ലിറ്റർ വെള്ളവുമാണ് വേണ്ടിവരുകയെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ അളവിൽ നിന്നും മാറി ഉപഭോഗം കൂടിയെന്നാൽ കൂടുതൽ പണം അടക്കേണ്ടി വരും. അതായത് 14ൽ ഒരു വീട് എന്ന കണക്കിന് അധിക ബില്ല് അടക്കേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ.

അടുത്തവർഷം മാത്രമേ ഇതിന്റെ താരിഫ് പുറത്ത് വിടുകയുള്ളൂ. നിലവിലെ താരീഫ് അനുസരിച്ച് 1000 ലിറ്റർ കുടിവെള്ളത്തിന് 1.85 യൂറോയും, 1000 വെസ്റ്റ് വെള്ളത്തിനൂം 1.85 യൂറോയുമാണ് ഈടാക്കുന്നത്. അതായാത് ഒരു വീട്ടുടമ ഒരു വർഷം 25,000 ലിറ്റർ വെള്ളഉപയോഗത്തിന് 68.45 യൂറോ നികുതിയിനത്തിലും അടക്കേണ്ടി വരും.