പ്രവാസികൾ ഉൾപ്പെടയുള്ള ആയിരക്കണക്കിന് പേരെ ദുരിതത്തിലാഴ്‌ത്തി ദ്രോഗഡ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഉണ്ടായ പൈപ്പ് പൊട്ടിലിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജനങ്ങൾ വെള്ളം ഇല്ലാതെ ദുരിതത്തിലാകാൻ കാരണം. ഏകദേശം 75,000 ത്തോളം കുടുംബങ്ങളെ ജലക്ഷാമം ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. 30,000 ത്തോളം വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വെള്ളമില്ലാതെ വിഷമിക്കുകയാണ്.വ്യാഴാഴ്ചയോടെ മാത്രമേ കുടിവെള്ളം പുനഃസ്ഥാപിക്കാൻ കഴിയുള്ളുവെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.

്‌നിലവിൽ ഇവിടുത്തെ ജനങ്ങൾ്ക്ക് നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം റേഷൻ സംവിധാനത്തിലൂടെ മാത്രമാണ് വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്നത്.ഹൗസിങ് എസ്‌കലേറ്ററുക ളിൽ വെള്ളം ലഭിക്കാതെ അഞ്ഞൂറോളം വീടുകളാണ് ഉള്ളത്.ഈ പ്രദേശത്തെ ആശുപത്രികൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയിൽ പലതും പ്രവർത്തനം നിർത്തിവയ്‌ക്കേണ്ട പരിതഃസ്ഥിതി യിലെത്തി നിൽക്കുകയാണ്. വാട്ടർ സ്റ്റേഷനിലെ പരിമിതമായ വെള്ളം ലഭിക്കാൻ പ്രഥമ പരിഗണന ആശുപത്രികൾക്കാണ്.

കാലപ്പഴക്കംചെന്ന പൈപ്പ് ലൈനുകൾ സമയബന്ധിതമായി മാറ്റി പുതിയവ ഉപയോഗിക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി ഉടലെടുത്തതെന്ന ആക്ഷേപം വ്യാപകമാകുന്നുണ്ട്.