- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂഴിയാറിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ ഏത് സമയത്തും തുറന്നേക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട : ജലനിരപ്പ് ഉയർന്നതിനാൽ പത്തനംതിട്ട മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഏതു സമയത്തും തുറന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
കെഎസ്ഇബിയുടെ അധീനതയിലുള്ള മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ അണക്കെട്ടിലെ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജല നിരപ്പ് 190 മീറ്റർ എത്തിയപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ജല നിരപ്പ് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ പരമാവധി 60 സെന്റി മീറ്റർ എന്ന തോതിൽ ഉയർത്തി 101.49 കുമെക്സ് എന്ന നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഷട്ടറുകൾ ഉയർത്തുന്നത് മൂലം നദികളിൽ 100 സെ.മി. വരെ ജലനിരപ്പ് ഉയർന്നേക്കാം.
ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്.
മറുനാടന് മലയാളി ബ്യൂറോ