- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ വാട്ടർ സ്‌കൂട്ടർ ഉല്ലാസങ്ങൾ അതിരു കടക്കുന്നു; കർശന നിയന്ത്രണം ഏർപ്പെടുത്തി തീര സുരക്ഷാ സേന
കടലിൽ ഉല്ലസിക്കുവാൻ ഉപയോഗിക്കുന്ന വാട്ടർ സ്‌കൂട്ടറുകൾക്ക് കർശനം നിയന്ത്രണം ഏർപ്പെടുത്തുന്നു. വിനോദത്തിനായി എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് 'ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് കോസ്റ്റ്‌സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി' ആണ് വിവിധ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജെറ്റ് സ്‌കീ, വാട്ടർ സ്‌കൂട്ടർ എന്നിവയുടെ ഉപയോഗത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ ജെറ്റ് സ്‌കീ, സ്‌കൂട്ടർ എന്നിവ ഗതാഗത മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ ഇനി മുതൽ ഉപയോഗിക്കാൻ കഴിയൂ. സ്‌കൂട്ടറിന്റെ മുൻവശത്തും പിൻഭാഗത്തും രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചിരിക്കണം. സ്‌കൂട്ടർ കടലിൽ ഉപയോഗിക്കാൻ ശേഷിയുള്ളതും പ്രവർത്തനക്ഷമത ഉള്ളതുമാകണം. കൂടാതെ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാവുന്ന ഇഗ്‌നീഷ്യൻ കീ ഹാന്റിലിനു സമീപം ഏതു സമയത്തും ഉണ്ടായിരിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. പ്രായംകുറഞ്ഞവരും പരിചയമില്ലാത്തവരും സ്‌കൂട്ടർ ഓടിക്കുന്നത് നിർബന്ധമായും തടയണം തുടങ്ങി വിവിധ നിർദ്ദേശങ്ങള
കടലിൽ ഉല്ലസിക്കുവാൻ ഉപയോഗിക്കുന്ന വാട്ടർ സ്‌കൂട്ടറുകൾക്ക് കർശനം നിയന്ത്രണം ഏർപ്പെടുത്തുന്നു. വിനോദത്തിനായി എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് 'ജനറൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് കോസ്റ്റ്‌സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി' ആണ് വിവിധ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജെറ്റ് സ്‌കീ, വാട്ടർ സ്‌കൂട്ടർ എന്നിവയുടെ ഉപയോഗത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ ജെറ്റ് സ്‌കീ, സ്‌കൂട്ടർ എന്നിവ ഗതാഗത മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ ഇനി മുതൽ ഉപയോഗിക്കാൻ കഴിയൂ. സ്‌കൂട്ടറിന്റെ മുൻവശത്തും പിൻഭാഗത്തും രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചിരിക്കണം. സ്‌കൂട്ടർ കടലിൽ ഉപയോഗിക്കാൻ ശേഷിയുള്ളതും പ്രവർത്തനക്ഷമത ഉള്ളതുമാകണം. കൂടാതെ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യാവുന്ന ഇഗ്‌നീഷ്യൻ കീ ഹാന്റിലിനു സമീപം ഏതു സമയത്തും ഉണ്ടായിരിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. പ്രായംകുറഞ്ഞവരും പരിചയമില്ലാത്തവരും സ്‌കൂട്ടർ ഓടിക്കുന്നത് നിർബന്ധമായും തടയണം തുടങ്ങി വിവിധ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
കൂടാതെ, കപ്പൽ ഗതാഗതമുള്ള പ്രദേശങ്ങളിലും ബീച്ച്, ഡൈവിങ് ഏരിയകളിലും നീന്തൽ സ്ഥലങ്ങളിലും വാട്ടർ സ്‌കൂട്ടറുകൾ നിരോധിച്ചിട്ടുണ്ട്. കൂടാതെ സൂര്യാസ്തമനത്തിനു ശേഷം സ്‌കൂട്ടർ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കടലിൽ ഉപയോഗിക്കുന്നതിന് ആവശ്യംവേണ്ട ലൈറ്റിങ് സംവിധാനങ്ങൾ സ്‌കൂട്ടറുകളിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
കടലിൽ വിനോദത്തിനായി എത്തുന്ന ചെറുപ്പക്കാർ അതിസാഹസികമായി വാട്ടർ സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുകയും അപകട സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ പ്രത്യേക നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയത്.