- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ അമരത്ത് മേഖലയിൽ ഞായറാഴ്ച വരെ കുടിവെള്ളത്തിന് ക്ഷാമം നേരിടും
മസ്‌ക്കറ്റ്:അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ അമരത്ത് മേഖലയിൽ ഈ ദിവസങ്ങളിൽ കുടിവെള്ളക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിലുള്ളവർ കരുതൽ നടപടിയെന്ന നിലയിൽ ആവശ്യത്തിന് വെള്ളം ശേഖരിച്ചു വയ്ക്കണമെന്നും അറിയിപ്പുണ്ട്. മസ്‌ക്കറ്റ് ഗവർണറേറ്റിലുള്ള അമരത്ത് വിലായത്തിലെ പമ്പിങ് സ്റ്റേഷനിലാണ് അറ്റകുറ്റപ്പണി
മസ്‌ക്കറ്റ്:അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ അമരത്ത് മേഖലയിൽ ഈ ദിവസങ്ങളിൽ കുടിവെള്ളക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിലുള്ളവർ കരുതൽ നടപടിയെന്ന നിലയിൽ ആവശ്യത്തിന് വെള്ളം ശേഖരിച്ചു വയ്ക്കണമെന്നും അറിയിപ്പുണ്ട്.
മസ്‌ക്കറ്റ് ഗവർണറേറ്റിലുള്ള അമരത്ത് വിലായത്തിലെ പമ്പിങ് സ്റ്റേഷനിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച വരെ ശുദ്ധ ജലവിതരണം മുടങ്ങുമെന്നാണ് പബ്ലിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അറിയിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളിലെല്ലാം തന്നെ ജലവിതരണം താറുമാറാകാൻ ഇടയുണ്ടെന്നും ആവശ്യത്തിന് വെള്ളം ശേഖരിച്ചു വയ്ക്കാൻ നിവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും പിഎഇഡബ്ല്യൂ വ്യക്തമാക്കുന്നത്.
Next Story