ഡബ്ലിൻ: രാജ്യത്ത് നിലവിലുള്ള 900 വാട്ടർ സപ്ലൈകളിൽ പകുതിയിലധികം നിലവാരം കുറഞ്ഞതാണെന്ന് റിപ്പോർട്ട്. ഐറീഷ് വാട്ടർ നടത്തിയ സർവേയിലാണ് പുതിയിലധികം വാട്ടർ സപ്ലൈകൾ വേണ്ടത്ര ഗുണനിലാവരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് വ്യക്തമായിരിക്കുന്നത്. 

രാജ്യത്തെ കുടിവെള്ള സേവനദാതാക്കളെ സംബന്ധിച്ചു നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഗുണനിലാവരം സംബന്ധിച്ച് മുമ്പു കരുതിയതിലും മൂന്നിരട്ടി മോശമാണെന്നാണ്. സർവേ തുടർന്ന് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി 131 സപ്ലേയേഴ്‌സിനെ റെമെഡിയൽ ആക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ 450ലധികം സപ്ലെയേഴ്‌സിനെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് ഐറീഷ് വാട്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.

2014-ലാണ് ഐറീഷ് വാട്ടർ കുടിവെള്ള സപ്ലെയർമാരിൽ നിന്ന് സാമ്പിൾ ശേഖരിച്ചു തുടങ്ങിയത്. രണ്ടു വർഷം കൊണ്ടാണ് കുടിവെള്ളത്തിന്റെ ഗുണനിലാവരത്തിൽ റിപ്പോർട്ട് തയാറാക്കിയതും. യുകെയിലുള്ളതു പോലെ ഗ്രൗണ്ട് വാട്ടറല്ല, സർഫസ് വാട്ടറാണ് അയർലണ്ടിലെ വാട്ടർ സപ്ലെയർമാർ ആശ്രയിക്കുന്നത്. തന്മൂലമാണ് രാജ്യത്തെ കുടിവെള്ളത്തിന്റെ നിലവാരം കുറയാൻ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വെള്ളപ്പൊക്കം മുതലായ കാരണങ്ങൾ കൊണ്ട് കുടിവെള്ളം മലിനപ്പെടാൻ ഏറെ സാധ്യതയുള്ളതും വക്താവ് ചൂണ്ടിക്കാട്ടി.

കുടിവെള്ളം ശുചീകരിച്ച് നൽകാൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും ഡ്രിങ്കിങ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾക്ക് അനുവദിച്ചിരിക്കുന്ന 300 മില്യൺ യൂറോ അതിനായി ചെലവഴിക്കണമെന്നും ഐറീഷ് വാട്ടർ വ്യക്തമാക്കി.