- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലക്കരം പേടിച്ച് വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞു; ഒരു ദിവസം കുറഞ്ഞത് ശരാശരി 20 മില്യൺ ലിറ്റർ വെള്ളം
ഡബ്ലിൻ: ഉപയോഗിക്കുന്ന വെള്ളത്തിന് കരം അടയ്‌ക്കേണ്ടി വന്നതോടെ വെള്ളത്തിന്റെ ഉപയോഗത്തിൽ വൻ കുറവ് അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബർ മുതലാണ് സർക്കാർ വാട്ടർ ചാർജ് ഈടാക്കിത്തുടങ്ങിയത്. രാജ്യത്തിന്റെ മൂന്നിലൊന്നു ജനസംഖ്യ ഉൾപ്പെടുന്ന ഡബ്ലിൻ സിറ്റി കൗൺസിലിനു കീഴിൽ ഒക്ടോബറിനു ശേഷം വെള്ളം ഉപയോഗത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുള
ഡബ്ലിൻ: ഉപയോഗിക്കുന്ന വെള്ളത്തിന് കരം അടയ്‌ക്കേണ്ടി വന്നതോടെ വെള്ളത്തിന്റെ ഉപയോഗത്തിൽ വൻ കുറവ് അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബർ മുതലാണ് സർക്കാർ വാട്ടർ ചാർജ് ഈടാക്കിത്തുടങ്ങിയത്. രാജ്യത്തിന്റെ മൂന്നിലൊന്നു ജനസംഖ്യ ഉൾപ്പെടുന്ന ഡബ്ലിൻ സിറ്റി കൗൺസിലിനു കീഴിൽ ഒക്ടോബറിനു ശേഷം വെള്ളം ഉപയോഗത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്.
സൗജന്യമായി വെള്ളം ലഭിക്കുന്ന അവസാനത്തെ മാസമായ സെപ്റ്റംബറിൽ ജലത്തിന്റെ ഉപയോഗത്തിൽ വൻ വർധനയായിരുന്നു രേഖപ്പെടുത്തിയത്.
ഒക്ടോബർ ഒന്നു മുതലാണ് വാട്ടർ ചാർജ് ഈടാക്കിത്തുടങ്ങിയത്. ആയിരം ലിറ്റർ വെള്ളത്തിന് ഒരു കുടുംബം 4.88 യൂറോ നൽകേണ്ടി വരുന്ന രീതിയിലാണ് വാട്ടർ ചാർജ്. മീറ്ററുകൾ ഘടിപ്പിച്ചിട്ടുള്ള കുടുംബത്തിന് ഈ തുക നൽകേണ്ടി വരുമ്പോൾ മീറ്റർ ഇല്ലാത്ത വീടുകൾക്ക് മുതിർന്ന ഒരാൾക്ക് 176 യൂറോ മുതലാണ് വാട്ടർ ചാർജ് ഈടാക്കുക. അധികമായി ഉള്ള ഓരോ മുതിർന്ന വ്യക്തിക്കും 102 യൂറോ വീതം ചാർജ് ഈടാക്കുകയും ചെയ്യും.
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഒരു ദിവസത്തെ വെള്ളത്തിന്റെ ശരാശരി ഉപയോഗത്തിൽ 20 മില്യൺ ലിറ്റർ കുറവു വന്നതായാണ് ഡബ്ലിൻ സിറ്റി കൗൺസിൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് അറിയിക്കുന്നത്.