ലങ്കര ഓർത്തഡോക്ൾസ് സഭയുടെ യു കെ ,യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് ആൻഡ് നോർത്തേൺ അയർലൻഡ് റീജിയൻ ഡിസ്ട്രിക് തല മത്സരങ്ങൾ വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവകയിൽ വച്ച് നടത്തപ്പെടുന്നു.

ജൂൺമാസം 10 -ാ0 തീയതി ശനിയാഴ്‌ച്ച രാവിലെ 09:00 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് 11:30 മുതൽ സൺഡേസ്‌കൂൾ മത്സരങ്ങളും നടക്കും.ബെൽഫാസ്‌റ് സെന്റ് ഗ്രീഗോറിയോസ് ,ഡ്രോഹിഡ സെന്റ് പീറ്റേഴ്സ് & സെന്റ്പോൾസ് ,ഡബ്ലിൻ സെന്റ് തോമസ് ,ലൂക്കൻ സെന്റ് മേരീസ്, കോർക്ക് ഹോളി
ട്രിനിറ്റി,വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളിൽ നടന്ന മത്സരവിജയികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത് . 10-ാ0 തീയതി നടക്കുന്നഡിസ്ട്രിക് ലെവൽ വിജയികൾ സെപ്റ്റംബർ 23 ന് ബെർമിങ്ഹാമിൽ വച്ചുനടത്തപ്പെടുന്ന മത്സരത്തിൽ പങ്കെടുക്കുന്നതാണ് .

വിശദ വിവരങ്ങൾക്ക് റെവ :ഫാദർ എൽദോ വർഗ്ഗീസ്(0871425844)ജോൺ മാത്യു (0871331189)