പ്രവാസി മലയാളി വാട്ടർഫോർഡിന്റെ പ്രഥമ സ്വാതന്ത്ര്യ ദിനാഘോഷം ,ന്യൂടൗൺ ചർച്ച് ഹാളിൽ വച്ച് സമുചിതമായി ആഘോഷിച്ചു.വിമുക്ത ഭടനും,പ്രവാസിമലയാളിവാട്ടർഫോർഡിന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമായ ലൂയിസ് സേവ്യർ ദേശീയ പതാകഉയർത്തി .തുടർന്ന് ഷാജി ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശംനല്കി.

സ്വാതന്ത്ര്യത്തിന്റെ 71-)0 ആഘോഷ വേളയിൽ പ്രവാസി മലയാളിയുടെസ്വാതന്ത്ര്യദിന ആഘോഷം പുതു തലമുറയ്ക്ക് പുതിയ അനുഭവമായിമാറി.പ്രവാസിയായി പാർക്കുന്ന നാട്ടിലും ഇന്ത്യയെ തൊട്ടറിയുവാൻ ഇതുപോലുള്ളആഘോഷങ്ങൾ മുതൽക്കൂട്ടാകുമെന്നു ഷാജി ജേക്കബ് സന്ദേശത്തിൽസൂചിപ്പിച്ചു.

കുട്ടികളുടെ ദേശീയ ഗാനത്തിനുശേഷം,മധുരം വിളമ്പിപരിപാടികൾക്ക് പരിസമാപ്തി കുറിച്ചു.