- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് നാളെ കൊടിയേറും; രണ്ട് ദിവസങ്ങളായി ആചരിക്കുന്ന തിരുന്നാളിന് ശനിയാഴ്‌ച്ച കൊടിയിറങ്ങും
അയർലൻഡ്: വാട്ടർഫോർഡ്, മലങ്കരഓർത്തഡോക്‌സ് സഭയുടെ ആദ്യ പ്രഖ്യാപിതപരിശുദ്ധനായ പരുമല തിരുമേനിയുടെ 115-ം ഓർമ്മപ്പെരുന്നാൾ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ആചരിക്കുന്നു. നവംബർ 3,4 (വെള്ളി,ശനി) ദിവസങ്ങളിൽ എഡ്മൺഡ് റൈസ് ചാപ്പലിൽ ആണ്പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്നത്. വെള്ളിയാഴ്‌ച്ച വൈകിട്ട് 6.00മണിക്ക് സന്ധ്യാനമസ്‌കാരംധ്യാനപ്രസംഗം ,മധ്യസ്ഥപ്രാർത്ഥന, ആശീർവാദംഎന്നിവയും ശനിയാഴ്‌ച്ച രാവിലെ 09: 00 മണിക്ക് പ്രഭാത നമസ്‌ക്കാരവും 10.00ന് വിശുദ്ധ കുർബ്ബാനയും, പ്രദക്ഷിണവും, ആശിർവാദവും, നേർച്ച വിളബും,സ്നേഹവിരുന്നും ഉണ്ടായിരിക്കും. തുടർന്ന് കൊടിയിറക്കോടുകൂടി പെരുന്നാളിന് സമാപ്തി കുറിക്കും.രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാദർ സഖറിയാ ജോർജ്ജ് (ജെസ്സൻ വി. ജോർജ്ജ് ), ട്രസ്റ്റി ഷാജി മത്തായി , സെക്രട്ടറി സിജു റ്റി.അലക്‌സ് എന്നിവർ അറിയിച്ചു.
അയർലൻഡ്: വാട്ടർഫോർഡ്, മലങ്കരഓർത്തഡോക്‌സ് സഭയുടെ ആദ്യ പ്രഖ്യാപിതപരിശുദ്ധനായ പരുമല തിരുമേനിയുടെ 115-ം ഓർമ്മപ്പെരുന്നാൾ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ആചരിക്കുന്നു.
നവംബർ 3,4 (വെള്ളി,ശനി) ദിവസങ്ങളിൽ എഡ്മൺഡ് റൈസ് ചാപ്പലിൽ ആണ്പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്നത്. വെള്ളിയാഴ്‌ച്ച വൈകിട്ട് 6.00മണിക്ക് സന്ധ്യാനമസ്‌കാരംധ്യാനപ്രസംഗം ,മധ്യസ്ഥപ്രാർത്ഥന, ആശീർവാദംഎന്നിവയും ശനിയാഴ്‌ച്ച രാവിലെ 09: 00 മണിക്ക് പ്രഭാത നമസ്‌ക്കാരവും 10.00ന് വിശുദ്ധ കുർബ്ബാനയും, പ്രദക്ഷിണവും, ആശിർവാദവും, നേർച്ച വിളബും,സ്നേഹവിരുന്നും ഉണ്ടായിരിക്കും.
തുടർന്ന് കൊടിയിറക്കോടുകൂടി പെരുന്നാളിന് സമാപ്തി കുറിക്കും.രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാദർ സഖറിയാ ജോർജ്ജ് (ജെസ്സൻ വി. ജോർജ്ജ് ), ട്രസ്റ്റി ഷാജി മത്തായി , സെക്രട്ടറി സിജു റ്റി.അലക്‌സ് എന്നിവർ അറിയിച്ചു.