വാട്ടർഫോഡ് സെയിന്റ് മേരീസ് യൂത്ത് അസോസിയേഷനും വാട്ടർഫോഡ് ടൈഗർസും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സെവൻസ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി . മെയ്‌ ഇരുപതാം തീയതി ശനിയാഴ്ച ആണ് ഫുട്‌ബോൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. വാട്ടർഫോർഡ് ബാലിഗണ്ണർ ഇൻഡോർ സ്റ്റെഡിയത്തിൽ( ആസ്‌ട്രോ ടർഫ് ) ഉച്ചയ്ക്ക് ഒന്നരക്കാണ് സെവൻസ് ഫുട്‌ബോൾ മേള ആരംഭിക്കുന്നത് .

അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി ആതിഥേയ ടീമുകൾ ഉൾപെടെ പതിനൊന്നു ടീമുകളാണ് ഈ സെവൻസ് മേളയിൽ പങ്കെടുക്കുന്നത്. ലെജൻഡ്, അമേച്വർ എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . ലെജൻഡ് വിഭാഗത്തിൽ ആറു ടീമുകളും, അമേച്വർ വിഭാഗത്തിൽ അഞ്ചു ടീമുകളുമാണ് ഈ സെവൻസ് മേളയിൽ അണിനിരക്കുന്നത്. വിദേശ റഫറിമാരാണ് ലെജൻഡ് വിഭാഗം മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ഇതിൽ നിന്നും പിരിഞ്ഞു കിട്ടുന്ന പണം ' സൗത്ത് ഈസ്റ്റ് സൈമൺ കമ്മ്യൂണിറ്റിയുടെ ' ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

വാശിയേറിയ മത്സരങ്ങൾ കാണുന്നതിനായി എല്ലാ ഫുട്‌ബോൾ പ്രേമികളെയും വാട്ടർഫോഡ് ബാലിഗണ്ണർ ഇൻഡോർ സ്റ്റെഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മത്സര കമ്മറ്റി അറിയിച്ചു .