വാട്ടർഫോർഡ് : അയർലണ്ട്, വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും വി.തോമാസ്ലീഹായുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 26 ശനിയാഴ്ച 2:30 മണിക്ക് DeLa Salle College, Newtown, Waterford ൽ വച്ച് വിപുലമായി നടത്തപ്പെടുന്നു.

2:30 മണിക്ക് ഫാ. സിബി അറക്കൽ (Chaplain SMCC, Cork)നേതൃത്വത്തിൽ തിരുനാൾ പാട്ടു കുർബാനയും ഫാ. ജോൺ ഫിലിപ്പ് (Chaplain,Waterford University Hospital) തിരുനാൾ സന്ദേശവും നൽകുന്നു. ലദീഞ്ഞിനുംപ്രദക്ഷിണത്തിനും ശേഷം ഫാ. ജോസ് ഭരണികുളങ്ങര(Chaplain SMCC Waterford)അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഫാ. ലിയാം പവർ (Vicar, St. Joseph &
St. Benildus Church, Newtown Waterford) ഉൽഘാടനം ചെയ്യുന്നു.

തുടർന്ന്‌വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈആഘോഷ ങ്ങളിൽ ഭക്തിപൂർവം പങ്കെടുത്തു തിരുനാൾ കാരണ ഭൂതരായ വിശുദ്ധരുടെഅനുഗ്രഹം തേടുവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി വാട്ടർഫോർഡ് സീറോമലബാർ ചർച് ചാപ്ലയിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു,കൈക്കാരന്മാർ എഫ്രേം പൗലോസ്, ജോർജ് വർഗീസ് എന്നിവർ അറിയിച്ചു.