ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും എന്തെല്ലാം നമ്മുടെ ജീവിത്തിലൂടെ കഴിഞ്ഞുപോകുന്നുവെന്നത് പലരും വാട്സാപ്പിൽ സ്റ്റാറ്റസ് ഇടാറുമുണ്ട്. ചിലർക്ക് ഇത്തരത്തിൽ എല്ലാ സംഭവ വികാസങ്ങളും വാട്സാപ്പ് സ്റ്റാറ്റസിലൂടെ സൂചിപ്പിക്കുക എന്നത് ഒരു ഭ്രമമാണ്. മറ്റ് ചിലർക്കാകട്ടെ, സ്റ്റാറ്റസ് ഇടുന്നതിനേക്കാൾ താൽപര്യം മറ്റുള്ളവർ പോസ്റ്റ് ചെയ്ത സ്റ്റാറ്റസുകൾ നോക്കുന്നതിനാണ്. നാം പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസ് ആരൊക്കെ കണ്ടുവെന്ന് അറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് ചിലർക്കുള്ള പരോക്ഷ സന്ദേശമായി പലരും വാട്സാപ്പ് സ്റ്റാറ്റസ് ഇടുക പോലും ചെയ്യാറുണ്ട്..

ഇത്തരത്തിൽ വാട്സാപ്പ് ചാറ്റുകൾ കാണുമ്പോൾ നാം ചിന്തിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. നാം കണ്ടുവെന്ന് പോസ്റ്റ് ചെയ്തവരെ അറിയിക്കാതെ അവരുടെ സ്റ്റാറ്റസ് കാണാൻ വല്ല നിവൃത്തിയുമുണ്ടോയെന്ന് ഒരിക്കലെങ്കിലും വാട്സാപ്പ് ഉപഭോക്താക്കൾ ആലോചിച്ചിട്ടുണ്ടാകും. അതിനുള്ള ഒരു കുറുക്കുവഴിയെന്താണെന്ന് നോക്കാം..

നമ്മുടെ കോൺടാക്ട് ലിസ്റ്റിലുള്ള ഒരാൾ പോസ്റ്റ് ചെയ്ത വാട്സാപ്പ് സ്റ്റാറ്റസ് കാണണം, പക്ഷെ അതിന്റെ വ്യൂവേഴ്സ് ലിസ്റ്റിൽ നമ്മെ കാണിക്കാനും പാടില്ല. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..

Settings പോയി Accounts എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ Privacy സെലക്ട് ചെയ്ത് read receipts എന്ന ഓപ്ഷൻ disableചെയ്യുക. ഇത്തരത്തിൽ ചെയ്തതിന് ശേഷം വാട്സാപ്പ് സ്റ്റാറ്റസ് പോയി നോക്കിയാൽ നാം അവരുടെ viewers list ഉൾപ്പെടുകയില്ല. ഇതാണ് ഒന്നാമത്തെ കുറുക്കുവഴി. അതല്ലെങ്കിൽ ഫോണിലെ ഫയൽ മാനേജറിനുള്ളിൽ വശററലി ണവമെേഅുു േെമൗേ െഎന്ന ഫോൾഡർ എടുത്ത് നോക്കിയാലും മതി. ഇങ്ങനെ ചെയ്യുമ്പോഴും സ്റ്റാറ്റസ് നാം കണ്ടുവെന്ന് പോസ്റ്റിന്റെ ഉടമയ്ക്ക് മനസിലാകില്ല.