- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ്ആപ് ആകെ മാറുന്നു; ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം കുത്തനെ കൂട്ടിയ വാട്സ് ആപ് ഇനി ഇമെയിലിനു പകരമായി ഉപയോഗിക്കാം; പിഡിഎഫ്-ഗൂഗിൾ ഡ്രൈവ് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാനും സൗകര്യമായി
ലോകമാകമാനം ഇന്ന് ഭൂരിഭാഗം പേരും ആശയവിനിമയത്തിനുപയോഗിക്കുന്ന മാദ്ധ്യമമാണ് വാട്ട്സാപ്. എന്നാൽ പലവിധ പരിമിതികളുമുണ്ടെന്നതിന്റെ പേരിൽ വാട്ട്സാപിനെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിലൂടെ ടെക്സ്റ്റ് മെസേജുകൾ അയക്കുന്നവരുടെ എണ്ണം ഇതിനാൽ കുത്തനെ ഇടിയുന്നുവെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ മിക്ക പരിമിതികളെയും അതിജീവിക്കാനുള്ള പുതിയ അപ്ഡേറ്റുകൾ ഏർപ്പെടുത്തിക്കൊണ്ടാണ് വാട്ട്സ് ആപ് പൂർവാധികം ശക്തിയോടെ രംഗത്തെത്തുന്നത്. ഇതിനുസരിച്ച് വാട്ട്സ് ആപ് ആകെ മാറാൻ പോവുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം സമീപകാലത്ത് കുത്തനെ കൂട്ടിയ വാട്ട്സ് ആപ് ഇനി ഇമെയിലിന് പകരമായി ഉപയോഗിക്കാനും സാധിക്കും. പിഡിഎഫ്-ഗൂഗിൾ ഡ്രൈവ് ഫയലുകൾ ഇനി മുതൽ ഇതിലൂടെ ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നതാണ്. ഏറ്റവും പുതിയ ഐഫോൺ അപ്ഡേറ്റിന്റെ ഭാഗമായാണ് വാട്ട്സ് ആപ്പിൽ പുതുതായി അഞ്ച് അപ്ഡേറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി യൂസർമാർക്ക് പശ്ചാത്തലം കൂടുതൽ കസ്റ്റമൈസ് ചെയ്യാനും കളിക്കുന്നതിനിടെ
ലോകമാകമാനം ഇന്ന് ഭൂരിഭാഗം പേരും ആശയവിനിമയത്തിനുപയോഗിക്കുന്ന മാദ്ധ്യമമാണ് വാട്ട്സാപ്. എന്നാൽ പലവിധ പരിമിതികളുമുണ്ടെന്നതിന്റെ പേരിൽ വാട്ട്സാപിനെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിലൂടെ ടെക്സ്റ്റ് മെസേജുകൾ അയക്കുന്നവരുടെ എണ്ണം ഇതിനാൽ കുത്തനെ ഇടിയുന്നുവെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ മിക്ക പരിമിതികളെയും അതിജീവിക്കാനുള്ള പുതിയ അപ്ഡേറ്റുകൾ ഏർപ്പെടുത്തിക്കൊണ്ടാണ് വാട്ട്സ് ആപ് പൂർവാധികം ശക്തിയോടെ രംഗത്തെത്തുന്നത്. ഇതിനുസരിച്ച് വാട്ട്സ് ആപ് ആകെ മാറാൻ പോവുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം സമീപകാലത്ത് കുത്തനെ കൂട്ടിയ വാട്ട്സ് ആപ് ഇനി ഇമെയിലിന് പകരമായി ഉപയോഗിക്കാനും സാധിക്കും. പിഡിഎഫ്-ഗൂഗിൾ ഡ്രൈവ് ഫയലുകൾ ഇനി മുതൽ ഇതിലൂടെ ട്രാൻസ്ഫർ ചെയ്യാനും സാധിക്കുന്നതാണ്. ഏറ്റവും പുതിയ ഐഫോൺ അപ്ഡേറ്റിന്റെ ഭാഗമായാണ് വാട്ട്സ് ആപ്പിൽ പുതുതായി അഞ്ച് അപ്ഡേറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്.
പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി യൂസർമാർക്ക് പശ്ചാത്തലം കൂടുതൽ കസ്റ്റമൈസ് ചെയ്യാനും കളിക്കുന്നതിനിടെ വീഡിയോയിൽ സൂം ഇൻ ചെയ്യാനും സാധിക്കും. പുതിയ മാറ്റത്തിലൂടെ ഐഫോണിലെ വാട്ട്സ് ആപ് യൂസർമാർക്ക് അഞ്ച് പുതിയ ഫീച്ചറുകൾ ലഭ്യമാകുന്നതാണ്. ഇതു പ്രകാരം ഐ ക്ലൗഡ്, ഗൂഗിൾ ഡ്രൈവ്, ഡ്രോപ് ബോക്സ്, മൈക്രോസോഫ്റ്റ് വൺഡ്രൈവ്, എന്നിവയടക്കമുള്ള മൂന്നാം പാർട്ടി ആപ്പുകളിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഫോട്ടോകളും ഇമേജുകളും മറ്റ് ഫയലുകളും ഷെയർ ചെയ്യാൻ ഇനി യൂസർമാർക്ക് വാട്ട്സ് ആപിലൂടെ സാധിക്കുന്നതാണ്. വാട്ട്സ് ആപിലെ തങ്ങളുടെ കോൺടാക്ടുകളിലേക്കാണ് ഇത്തരത്തിൽ ഷെയർ ചെയ്യാൻ സാധിക്കുന്നത്. ഫോട്ടോകൾക്കുപരി പിഡിഎഫ് ഫയലുകൾ അയക്കാനും സ്വീകരിക്കാനും ഇനി വാട്ട്സ് ആപിലൂടെ സാധിക്കുന്നതാണ്. ഒരിക്കൽ യൂസർ ഒരു ഫയൽ സ്വീകരിച്ച് കഴിഞ്ഞാൽ പിന്നെ അയാൾക്ക് അതിന്റെ ഒരു ഇൻ-ലൈൻ പ്രിവ്യൂ കാണാനും സാധിക്കുന്നതാണ്.
പുതിയ പരിഷ്‌കാരത്തിലൂടെ വാട്ട്സ് ആപ് കൂടുതൽ കസ്റ്റമൈസ് ചെയ്യാനുള്ള അവസരവുമൊരുങ്ങിയിരിക്കുകയാണ്. അതായത് ഇതനുസരിച്ച് നിങ്ങൾ ബാക്ക് ഗ്രൗണ്ടുകൾ മാറ്റാൻ സാധിക്കും. സ്റ്റോക്ക് ഇമേജുകൾ, സോളിഡ് കളറുകൾ, അല്ലെങ്കിൽ നിങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ഫോട്ടോകൾ എന്നിവയിലൂടെ ചാറ്റിനിടെ തന്നെ കസ്റ്റമൈസ് നിർവഹിക്കാനാവും.ബാക്ക് ഗ്രൗണ്ട് മാറ്റാനായി യൂസർമാർ സെറ്റിങ്സിൽ പോയി വാൾപേപ്പർ സെലക്ട് ചെയ്ത് ഒരു സോളിഡ് കളർ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. വാട്ട്സ് ആപിന്റെ ഏറ്റവും പുതിയ പതിപ്പായ 2.12.15ലാണ് പുതിയ അപ്ഡേറ്റുകൾ ലഭ്യമാകുന്നത്. പുതിയ ഫംക്ഷനുകൾക്ക് പുറമെ യൂസർമാർക്ക് കളിക്കുന്നതിനിടെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനായി വീഡിയോകളിലേക്ക് സൂം ഇൻ ചെയ്യാൻ സാധിക്കുന്നതാണ്. വാട്ട്സ് ആപ് ഐഫോണുകളിൽ കുറെയധികം സ്റ്റോറേജ് ഉപയോഗിക്കുന്നുവെന്ന ഇതിന് മുമ്പത്തെ പ്രശ്നം പരിഹരിക്കാനും പുതിയ വേർഷനിൽ സാധിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലേയിൽ നിന്നും അപ്ഡേറ്റുകളുടെ ബീറ്റ വേർഷനുകൾ ഡൗൺലോഡ് ചെയ്തുകൊണ്ട് ആൻഡ്രോയ്ഡ് യൂസർമാർക്ക് ഏറ്റവും പുതിയ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ സാധിക്കുന്നതാണ്.
ഈ വർഷം അവസാനത്തോടെ ബ്ലാക്ക്‌ബെറി, നോക്കിയ, പഴയ വിൻഡോസ്, പഴയ ആൻഡ്രോയ്ഡ് മോഡലുകൾ എന്നിവയിൽ വാട്ട്സ് ആപ് ലഭ്യമാവില്ലെന്നാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ വാട്ട്സ് ആപ് വ്യക്തമാക്കിയിരിക്കുന്നത്. പഴയ പ്ലാറ്റ് ഫോമിലുള്ള സ്മാർട്ട്ഫോണുകൾക്ക് വാട്ട്സ് ആപിലെ പുതിയ ഫീച്ചറുകൾ പ്രദാനം ചെയ്യാൻ സാധിക്കില്ലെന്നാണ് കമ്പനി പറയുന്നത്.