ഗ്രൂപ്പുകൾ കൊണ്ടുള്ള കളിയാണ് വാട്‌സാപ്പിൽ. മൂന്നുപേർ ഒരുമിച്ചുകൂടിയാൽ ആദ്യം ചർച്ച ചെയ്യുന്നത് വാട്‌സാപ്പിൽ ഗ്രൂപ്പുണ്ടാക്കുന്നതിനെച്ചൊല്ലിയാകും. ഗ്രൂപ്പുകളിൽനിന്ന് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും മറ്റും ഫോർവേഡ് ചെയ്യുമ്പോൾ അബദ്ധം പറ്റുന്നതും സ്വാഭാവികമായിരുന്നു. അയച്ച മെസ്സേജ് തിരിച്ചുപിടിക്കാൻ പറ്റാത്തതിനാൽ, കുഴപ്പത്തിൽച്ചെന്ന് ചാടിയവരും നിരവധി.

വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ആശ്വസിക്കാം. അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്‌സാപ്പിൽ നിലവിൽ വന്നു. ഡിലീറ്ററ് ഫോർ എവരിവൺ എന്ന പുതിയ ഫീച്ചറാണ് പുതുതായി എത്തിയിട്ടുള്ളത്. മെസ്സേജ് അയച്ച് ഏഴുമിനിറ്റിനകം ആ സന്ദേശം ലഭിച്ചയാളുടെ അക്കൗണ്ടിൽനിന്നും ഡിലീറ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും. അയാൾ കണ്ടുപോയിട്ടുണ്ടെങ്കിൽ പിന്നെ രക്ഷയില്ല.

നിലലവിൽ ആൻഡോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിൽ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. എന്നാൽ, വളരെക്കുറിച്ചുപേർക്കുമാത്രമാണ് ഇത് ഉപയോഗിക്കാൻ അവസരം കിട്ടിയിട്ടുള്ളത്. ഉടൻതന്നെ എല്ലാവരുടെയും വാട്‌സാപ്പിലേക്ക് ഈ അപ്‌ഡേറ്റ് എത്തുമെന്നാണ് കരുതുന്നത്.

ഡിലീറ്റ് ഫോർ എവരിവൺ എന്ന സംവിധാനമുപയോഗിച്ച് മെസ്സേജ് ഡിലീറ്റ് ചെയ്താലും അത് സ്വീകരിച്ചയാളുടെ ഫോണിൽ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കും.. തെറ്റായി അയക്കുന്ന സന്ദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള സംവിധാനം വരുമെന്ന ഏറെക്കാലമായുള്ള പ്രതീക്ഷയാണ് ഇതിലൂടെ നടപ്പിലാകാൻ പോകുന്നത്.

ചാറ്റിലെത്തി ആ സന്ദേശത്തിൽ കുറച്ചുനേരം ഞെക്കി ഹോൾഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഡിലീറ്റിൽ പോയി ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ കൊടുക്കുകയാണ് വേണ്ടത്. അയച്ച് ഏഴുമിനിറ്റുവരെ മാത്രമേ ഈ സംവിധാനം പ്രയോഗിക്കാനാവൂ എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഏറ്റവും പുതിയ വാട്‌സാപ്പ് വേർഷനിലാണ് ഈ സംവിധാനമുള്ളത്.