- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ മലയാളികളായ സ്ത്രീകൾക്ക് വേണ്ടി വാട്ട്സ്ആപ്പ് പ്രസംഗമത്സരം
കുവൈറ്റ് സിറ്റി: നമ്മുടെ രാജ്യത്ത് ഇന്നു സ്ത്രീകൾ അക്രമങ്ങളുടേയും ചൂഷണങ്ങളുടേയും ഇരകളാണ്. സ്ത്രീ സമത്വത്തേയും വനിതാവിമോചനത്തേയും കുറിച്ച് സംസാരിക്കുന്ന പ്രസ്ഥാനങ്ങൾ പോലും അവരെ ചൂഷണം ചെയ്യുന്നു. സ്ത്രീക്ക് ചുറ്റും വേലിക്കെട്ടുകൾ തീർത്ത് അവൾ പുറത്തിറങ്ങുന്നത് പരമാവധി തടയുക എന്നാണ് സ്ത്രീയുടെ സുരക്ഷക്കായി നിർദേശിക്കപെടുന്നത്. സമൂഹത്തിന്റെ അർദ്ധാംശമായ സ്ത്രീകൾക്ക് സമൂഹനിർമ്മിതിയിൽ പങ്കില്ലേ?? സമകാലിക ഇന്ത്യൻ സ്ത്രീ: വെല്ലുവിളികളും പ്രതീക്ഷയും എന്ന വിഷയത്തിൽ വെൽഫയർ കേരള കുവൈത്ത് കുവൈത്തിലെ മലയാളികളായ സ്ത്രീകൾക്ക് വേണ്ടി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ മലയാളികളായ എല്ലാ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാം. (വെൽഫയർ കേരള കുവൈത്തിന്റെ കേന്ദ്ര വർക്കിങ് കമ്മിറ്റി മെമ്പേഴ്‌സിനേയും കുടുംബാംഗങ്ങളേയും ഈ മത്സരത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു) വോയ്‌സ് ക്ലിപ്പ് പരമാവധി ദൈർഘ്യം : 5 മിനുട്ട് ഒരാൾക്ക് ഒരു എൻട്രി മാത്രം. വോയ്‌സ് ക്ലിപ്പ് ലഭിക്കേൺട അവസാന തിയ്യതി : മാർച്ച് 20 ക്ലിപ്പ് അയക്കുമ
കുവൈറ്റ് സിറ്റി: നമ്മുടെ രാജ്യത്ത് ഇന്നു സ്ത്രീകൾ അക്രമങ്ങളുടേയും ചൂഷണങ്ങളുടേയും ഇരകളാണ്. സ്ത്രീ സമത്വത്തേയും വനിതാവിമോചനത്തേയും കുറിച്ച് സംസാരിക്കുന്ന പ്രസ്ഥാനങ്ങൾ പോലും അവരെ ചൂഷണം ചെയ്യുന്നു. സ്ത്രീക്ക് ചുറ്റും വേലിക്കെട്ടുകൾ തീർത്ത് അവൾ പുറത്തിറങ്ങുന്നത് പരമാവധി തടയുക എന്നാണ് സ്ത്രീയുടെ സുരക്ഷക്കായി നിർദേശിക്കപെടുന്നത്. സമൂഹത്തിന്റെ അർദ്ധാംശമായ സ്ത്രീകൾക്ക് സമൂഹനിർമ്മിതിയിൽ പങ്കില്ലേ?? സമകാലിക ഇന്ത്യൻ സ്ത്രീ: വെല്ലുവിളികളും പ്രതീക്ഷയും എന്ന വിഷയത്തിൽ വെൽഫയർ കേരള കുവൈത്ത് കുവൈത്തിലെ മലയാളികളായ സ്ത്രീകൾക്ക് വേണ്ടി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
പ്രായഭേദമന്യേ മലയാളികളായ എല്ലാ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാം. (വെൽഫയർ കേരള കുവൈത്തിന്റെ കേന്ദ്ര വർക്കിങ് കമ്മിറ്റി മെമ്പേഴ്‌സിനേയും കുടുംബാംഗങ്ങളേയും ഈ മത്സരത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു)
വോയ്‌സ് ക്ലിപ്പ് പരമാവധി ദൈർഘ്യം : 5 മിനുട്ട്
ഒരാൾക്ക് ഒരു എൻട്രി മാത്രം.
വോയ്‌സ് ക്ലിപ്പ് ലഭിക്കേൺട അവസാന തിയ്യതി : മാർച്ച് 20
ക്ലിപ്പ് അയക്കുമ്പോൾ പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക
അയക്കേൺട നമ്പർ : 60902985/97650718/50507858
ഒന്നാം സമ്മാനം : മലബാർ ഗോൾഡ് നൽകുന്ന ഗിഫ്റ്റ് വൗച്ചർ
രൺടാം സമ്മാനം : തക്കാര റസ്റ്റോറന്റ് നൽകുന്ന ഗിഫ്റ്റ് വൗച്ചർ
മൂന്നാം സമ്മാനം : തക്കാര റസ്റ്റോറന്റ് നൽകുന്ന ഗിഫ്റ്റ് വൗച്ചർ