- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പ് ഇനി സ്ത്രീകൾക്ക് കുടുതൽ പ്രയോജനപ്പെടും; പുതിയ 'പിരിയഡ്സ് ട്രാക്കർ' ബോട്ട് ; പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത് സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന്
ഒരോ സമയത്തും ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമായ ഫീച്ചേർസ് അവതരിപ്പിച്ച് ഉപഭോക്താളുടെ പ്രിയ ആപ്പായി തുടരുകയാണ് വാട്‌സ് ആപ്പ്. ദൈനംദിന ആവശ്യങ്ങൾക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങൾക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. സർക്കാരിന്റെ ഡിജിലോക്കറിലെ രേഖകൾ വാട്സാപ്പിലൂടെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം അതിലൊന്നാണ്.
ഇപ്പോഴിതാ സ്ത്രീകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്സാപ്പിൽ എത്തിയിരിക്കുകയാണ്. പിരിയഡ്സ് ട്രാക്കർ. സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ആർത്തവ സമയം കണക്കാക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ചെയ്യേണ്ടത് ഇത്രമാത്രമാണ്.
+919718866644 എന്ന നമ്പറിൽ Hi വാട്സാപ്പ് മെസേജ് അയച്ചാൽ മതി.
അപ്പോൾ ചാറ്റ് ബോട്ടിൽ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് Track my Periods, Costomer Support എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതിൽ Track my Periosds തിരഞ്ഞെടുക്കുക. അപ്പോൾ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന് ചോദിക്കും ഇതിന് Track Period, Conceive, Avoid Pregnency എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും.
ആർത്തവ സമയം പിന്തുടരുന്നതിനാണ് സേവനം ഉപയോഗിക്കുന്നതെങ്കിൽ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗർഭം ധരിക്കാനുള്ള ശ്രമത്തിലാണ് അതിന് അനുയോജ്യമായ സമയം അറിയാൻ ട്രൈയിങ് റ്റു കൺസീവ്, ഗർഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാൻ അവോയിഡ് പ്രെഗ്‌നൻസി എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
തുടർന്ന് നിങ്ങളുടെ തൊട്ടുമുമ്പുള്ള ആർത്തവ തീയ്യതിയും മറ്റ് വിവരങ്ങളും നൽകണം. ഇവ കൃത്യമായി നൽകിയാലെ ചാറ്റ്ബോട്ട് കൃത്യമായ തീയ്യതികൾ നൽകുകയുള്ളൂ. ഈ നൽകുന്ന വിവരങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കും.
വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ചാറ്റ്ബോട്ട് ആണിത്. സിറോണ ഹൈജീനിന് സ്വന്തം ആപ്ലിക്കേഷനുമുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യം, ശുചിത്വം എന്നിവയിൽ അധിഷ്ടിതമായ സേവനങ്ങളാണ് ഈ ആപ്പിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ