- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സ്ആപ്പിൽ നഗ്‌നദൃശ്യങ്ങൾ എന്റേതല്ലെന്ന് സംശയമില്ലാതെ പറയാം; ദീപ്തി സതി നിയമനടപടിക്ക്; സൈബർ സെല്ലിൽ പരാതി നൽകും
കൊച്ചി: തന്റേതെന്ന പേരിൽ നഗ്‌നദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടി ദീപ്തി സതി നിയമനടപടിക്കൊരുങ്ങുന്നു. സൈബർ സെല്ലിൽ പരാതി നൽകാനാണ് നടിയുടെ തീരുമാനം. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ചിത്രീകരണത്തിനായി വരുമ്പോഴാണ് തന്റെ പേരിൽ നഗ്‌ന ദൃശ്യങ്ങൾ പ്രചരിക്കുന്നതായി അറിഞ്ഞതെന്ന് ദീപ്തി പറഞ്ഞു. ഇപ്പോഴാണ് ദൃശ്യങ്ങൾ കാണാനായത്. പ്രചരിക്
കൊച്ചി: തന്റേതെന്ന പേരിൽ നഗ്‌നദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടി ദീപ്തി സതി നിയമനടപടിക്കൊരുങ്ങുന്നു. സൈബർ സെല്ലിൽ പരാതി നൽകാനാണ് നടിയുടെ തീരുമാനം. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ചിത്രീകരണത്തിനായി വരുമ്പോഴാണ് തന്റെ പേരിൽ നഗ്‌ന ദൃശ്യങ്ങൾ പ്രചരിക്കുന്നതായി അറിഞ്ഞതെന്ന് ദീപ്തി പറഞ്ഞു. ഇപ്പോഴാണ് ദൃശ്യങ്ങൾ കാണാനായത്. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന വ്യക്തി താനല്ലെന്ന് തറപ്പിച്ച് പറയാൻ സാധിക്കുമെന്നും കൊച്ചി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തന്റെ പേരിൽ നഗ്‌നദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്ന വാർത്ത അറിഞ്ഞതോടെ മാതാപിതാക്കൾ ആശങ്കയിലായിരുന്നു. ഇത്തരം അനുഭവങ്ങൾ തനിക്കും ആദ്യമാണ്. വിവാദ ദൃശ്യങ്ങളെക്കുറിച്ച് സംവിധായകൻ ലാൽ ജോസിനോട് പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹമാണ് സൈബർ സെല്ലിൽ പരാതി നൽകാൻ ഉപദേശിച്ചതെന്നും ദീപ്തി പറഞ്ഞു. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സൈബർ സെൽ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ഒരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം പണികളിൽ ഏർപ്പെടുന്നതെന്നും ദീപ്തി സതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദീപ്തി സതിയോട് മുഖസാദൃശ്യമുള്ള പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ വാട്‌സ്ആപ്പ് മുഖേന പ്രചരിച്ചത്. നേരത്തെ റായ് ലക്ഷ്മി, ലക്ഷ്മി മേനോൻ, രാധിക ആപ്‌തെ തുടങ്ങിയ നടിമാരുടെയും നഗ്‌ന ദൃശ്യങ്ങൾ വാട്‌സ് ആപ്പ് വഴി പ്രചരിച്ചിരുന്നു.